സുഡാനിൽ നിന്നും തിരിച്ചെത്തിയവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർദിനാൾ പരോളിൻ

സുഡാനിൽ നിന്നും തിരിച്ചെത്തിയവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ. സുഡാൻ യുദ്ധത്തിൽ കുടിയിറക്കപ്പെട്ട് മടങ്ങിയെത്തിയവരെ സന്ദർശിക്കാൻ ആഗസ്റ്റ് 14 മുതൽ നടത്തിയ സന്ദർശത്തിനിടയിലാണ് കർദിനാൾ പിയട്രോ പരോളിൻ തന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

സുഡാനിൽ കുടിയിറക്കപ്പെട്ടവരോടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ സ്നേഹവും അടുപ്പവും കർദിനാൾ പരോളിൻ അറിയിച്ചു. നാലുദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ പരോളിൻ ദക്ഷിണ സുഡാനിലെ വിവിധ രൂപതകൾ സന്ദർശിച്ചിരുന്നു. “സുഡാനിൽ നിങ്ങൾ നേരിടുന്ന പ്രതിസന്ധിയിൽ ഞങ്ങൾക്ക്  വളരെയധികം വേദനയുണ്ട്. അന്താരാഷ്ട്രസമൂഹത്തിലെ ശക്തമായ ധാർമ്മികശബ്ദമെന്ന നിലയിൽ വത്തിക്കാൻ നിങ്ങൾക്കുവേണ്ടി ചെയ്യാവുന്ന എല്ലാ സഹായങ്ങളും ചെയ്യും” – കർദിനാൾ പരോളിൻ ഉറപ്പുനൽകി.

മടങ്ങിയെത്തിയവരെ അഭിസംബോധന ചെയ്തുകൊണ്ടുനൽകിയ സന്ദേശത്തിൽ സുഡാനിലെ തന്റെ സന്ദർശനത്തിന് വഴിയൊരുക്കിയ പ്രാദേശിക അധികാരികൾക്കും ബിഷപ്പ് സ്റ്റീഫൻ നിയോദോ അഡോർ മജ്‌വോക്കിനും കർദിനാൾ പരോളിൻ നന്ദിയറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.