കാൻസർ വീണ്ടും വരാതിരിക്കാൻ മരുന്നുകളോടൊപ്പം മികച്ചത് വ്യായാമം

വ്യായാമം, കാൻസർ രോഗികളുടെ മരണസാധ്യത മൂന്നിലൊന്നായി കുറയ്ക്കുകയും കാൻസർ വീണ്ടും തിരിച്ചുവരാതിരിക്കാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നതായി പഠനം. മിക്ക വ്യായാമങ്ങളും കാൻസർ മൂലമുണ്ടായ മുഴകൾ തിരിച്ചുവരുന്നത് തടയുന്നതായും വ്യായാമം എന്തുകൊണ്ടും മരുന്നുകളെക്കാൾ ഫലപ്രദമാണെന്നും പഠനങ്ങൾ എടുത്തുകാണിക്കുന്നു.

കാൻസർ വരാനുള്ള സാധ്യത കുറയ്ക്കുന്നതിന് ആരോഗ്യകരമായ ജീവിതശൈലി മികച്ചതാണെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. ചികിത്സയ്‌ക്കൊപ്പമോ, ശേഷമോ ഉള്ള മികച്ച വ്യായാമം മരണസാധ്യത, രോഗം വീണ്ടും വരാനുള്ള സാധ്യത അല്ലെങ്കിൽ പുതിയൊരു കാൻസർ വികസിക്കാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്നു കണ്ടെത്തി. യു എസ്, യു കെ, ഓസ്‌ട്രേലിയ, ഫ്രാൻസ്, കാനഡ, ഇസ്രായേൽ എന്നിവിടങ്ങളിലെ രോഗികളെ ഉൾപ്പെടുത്തി നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

രോഗികൾക്ക് നിലവിൽ നിർദേശിക്കുന്ന പല മരുന്നുകളെക്കാളും വ്യായാമം മികച്ചതാണെന്നുള്ള വ്യക്തമായ തെളിവുകൾ ലഭിച്ചതായി ലോകത്തിലെ ഏറ്റവും മികച്ച കാൻസർ ഡോക്ടർമാർ പറയുന്നു. മെഡിക്കൽ ചരിത്രത്തിൽ ആദ്യമായാണ് ഇത്. ചികിത്സ പൂർത്തിയാക്കിയശേഷം ട്രെയിനറുടെ കീഴിൽ വ്യായാമരീതി തുടർന്ന രോ​ഗിയെയും ആരോഗ്യ ഉപദേശം മാത്രം ലഭിച്ച രോ​ഗിയെയും തമ്മിൽ താരതമ്യപ്പെടുത്തുമ്പോൾ, വ്യായാമം പതിവാക്കിയ രോ​ഗികളിൽ മരണനിരക്ക് കുറവാണെന്നു കണ്ടെത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.