
സാന്റിയാഗോ ഡി കമ്പോസ്റ്റേലയിലെ കത്തീഡ്രലിൽ വിശുദ്ധ കുർബാന നൽകുന്നതിനിടയിൽ വൈദികനു നേരെയുണ്ടായ അതിക്രമത്തിൽ ഒരാൾ അറസ്റ്റിൽ. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. വൈദികനെ ആക്രമിച്ച വ്യക്തിയെ, പോലീസ് എത്തുന്നതുവരെ ദേവാലയ സെക്യൂരിറ്റി തടഞ്ഞുവയ്ക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു.
സഭയ്‌ക്കെതിരെ ആക്രോശിച്ചുകൊണ്ട് മൂർച്ചയുള്ള വസ്തു വൈദികന്റെ കഴുത്തിൽ കുത്തിയിറക്കാൻ അക്രമി ശ്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പോലീസിന്റെ നിർദ്ദേശമനുസരിച്ച് വൈദികൻ പരാതി നൽകുകയും മൊഴിനൽകിയതിനു ശേഷം കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ആക്രമണത്തിനിരയായ വൈദികന് കാര്യമായ പരിക്കില്ലെന്ന് പ്രാദേശികപത്രം ഉറപ്പുനൽകുന്നുണ്ടെങ്കിലും കത്തീഡ്രൽ ഓഫ് സാന്റിയാഗോ സംഭവം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ല.
ജൂലൈ 25-ന് സ്‌പെയിനിന്റെ രക്ഷാധികാരിയുടെ ആഘോഷങ്ങൾക്കായി സാന്റിയാഗോ ഡി കമ്പോസ്റ്റേല കത്തീഡ്രൽ ഈ ദിവസങ്ങളിൽ ഒരുങ്ങുകയായിരുന്നു.