തട്ടിക്കൊണ്ടുപോയി ഇസ്ലാം മതപ്രകാരം വിവാഹം കഴിക്കാൻ നിർബന്ധിതയായ യുവതിക്ക് അനുകൂല വിധിയുമായി പാക്ക് കോടതി

അയൽവാസിയുമായി ഇസ്ലാമിക വിവാഹത്തിന് നിർബന്ധിതയായ റീഹ സലീം എന്ന കൗമാരക്കാരിക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ച് പാക്കിസ്ഥാനിലെ ഒരു കുടുംബ കോടതി. 2019- ൽ 17 വയസ്സുള്ളപ്പോൾ റീഹ സലീം തട്ടികൊണ്ട് പോകലിൽനും നിർബന്ധിത മതപരിവർത്തനത്തിനു വിവാഹത്തിനും ഇരയാവുകയായിരുന്നു. സ്‌കൂളിൽ നിന്ന് വീട്ടിലേയ്ക്കു മടങ്ങുന്നതിനു ഇടയിലാണ് അയൽവാസിയായ മുസ്ലിം റീഹയെ തട്ടികൊണ്ട് പോയത്.

റിഹ സ്വമേധയാ വിവാഹം കഴിച്ചിട്ടില്ലെന്നും തടവിലായിരിക്കെ നിർബന്ധിച്ച് വിവാഹ സർട്ടിഫിക്കറ്റിൽ ഒപ്പ് വയ്പ്പിച്ചതാണെന്നും ട്ടോക്കി കുടുംബ കോടതി വിധിച്ചു. കൂടാതെ, ജുഡീഷ്യൽ പ്രക്രിയയ്ക്കിടെ യുവതി ഇസ്ലാം മതം സ്വീകരിച്ചത് നിഷേധിക്കുകയും ക്രിസ്ത്യൻ വിശ്വാസത്തോടുള്ള തന്റെ വിശ്വസ്തത ആവർത്തിച്ച് പറയുകയും ചെയ്തിരുന്നു. ഇതോടെ നിയമ വിരുദ്ധമായ വിവാഹം റദ്ദാക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.

“ഞങ്ങൾക്കും റീഹയുടെ വിദ്യാഭ്യാസം പെട്ടെന്ന് അവസാനിച്ചു. നിയമവിരുദ്ധമായ വിവാഹം റദ്ദാക്കാനുള്ള കോടതിയുടെ തീരുമാനത്തെത്തുടർന്ന്, എന്റെ മകൾക്ക് പഠനം പുനരാരംഭിക്കാനും ഞങ്ങളുടെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” റീഹായുടെ അമ്മ പറഞ്ഞു. റീഹയെ തട്ടിക്കൊണ്ടുപോയയാളിൽ നിന്ന് രക്ഷപ്പെടാൻ ഒളിവിൽ പോകേണ്ടി വന്നതുൾപ്പെടെ പറഞ്ഞറിയിക്കാനാകാത്ത ബുദ്ധിമുട്ടുകൾ തങ്ങൾ നേരിട്ടിരുന്നു എന്നും ഈ സമയത്ത് എ.ഡി.എഫ് ഇന്റർനാഷണൽ എന്ന സംഘടനയാണ് തങ്ങൾക്കു പിന്തുണ നൽകിയതെന്നും റീഹായുടെ അമ്മ വെളിപ്പെടുത്തി.

എ.ഡി.എഫ് ഇൻ്റർനാഷണലിന്റെ ഏഷ്യ അഡ്വക്കസി ഡയറക്ടർ തെഹ്മിന അറോറ, വിധിയിൽ സന്തോഷം പങ്കുവച്ചു. ഒടുവിൽ യുവതിക്ക് ഈ അഗ്നിപരീക്ഷയെ മറികടക്കാൻ കഴിഞ്ഞു എന്നും ലോകത്തെ ഒരു പെൺകുട്ടിയും തട്ടിക്കൊണ്ടുപോകലിന്റെയും നിർബന്ധിത വിവാഹത്തിന്റെയും ഭീകരത അനുഭവിക്കുവാൻ ഇടയാകരുത് എന്നും അറോറ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.