നൈജീരിയയിൽ ദൈവാലയം വൃത്തിയാക്കുന്നതിനിടയിൽ ക്രൈസ്തവ സ്ത്രീ കൊല്ലപ്പെട്ടു

ആഗസ്റ്റ് 27-ന് നൈജീരിയയിലെ പ്ലാറ്റോ സ്റ്റേറ്റിൽ ഫുലാനി തീവ്രവാദികൾ, ദൈവാലയം വൃത്തിയാക്കിക്കൊണ്ടിരുന്ന ക്രൈസ്തവ സ്ത്രീയെ വെടിവച്ചു കൊലപ്പെടുത്തി. റിയോം കൗണ്ടിയിലെ ബംഗായി ഗ്രാമത്തിലെ ദൈവാലയം വൃത്തിയാക്കുകയായിരുന്ന ലിയോപ് ഡാലിയോപ്പ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.

“ഫുലാനി തീവ്രവാദികളെന്നു സംശയിക്കുന്ന, ആയുധധാരികളായ കുറച്ച് ആളുകൾ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ഞായറാഴ്‌ച രാവിലത്തെ പ്രാർത്ഥനക്കായുള്ള തയ്യാറെടുപ്പിനായിട്ടാണ് ലിയോപ് ദൈവാലയം വൃത്തിയാക്കാൻ പോയത്. അവർ പോയതിനു തൊട്ടുപിന്നാലെ രാത്രി 8:05-നാണ് സംഭവം നടന്നത്. ആയുധധാരികളായ ഫുലാനി തീവ്രവാദികൾ അവളുടെ തലയിലേക്ക് വെടിവയ്ക്കുകയായിരുന്നു” – എമാൻസിപ്പേഷൻ സെന്റർ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന അഭിഭാഷകൻ പറഞ്ഞു.

വടക്കൻ നൈജീരിയയിലെ ക്രൈസ്തവരിൽ ഭൂരിഭാഗം പേരും പീഡനങ്ങൾക്ക് ഇരകളാകുന്നവരാണ്. ആക്രമണത്തിനിരയാകുന്ന ദൈവാലയങ്ങളുടെ എണ്ണത്തിൽ നൈജീരിയ, ചൈനയേക്കാളും മുന്നിലാണ്. ഒരു വർഷം മാത്രം 470-ഓളം ദൈവാലയങ്ങളാണ് ആക്രമിക്കപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.