ഫ്രാൻസിസ് മാർപാപ്പയുടെ പൊതു സദസ്സിലേക്ക് ആയുധവുമായി പ്രവേശിക്കാൻ ശ്രമിച്ച ഒരാളെ അറസ്റ്റ് ചെയ്തു

ഫ്രാൻസിസ് പാപ്പയുടെ പൊതു സദസിൽ ആയുധങ്ങളുമായി കടന്നു കയറുവാൻ ശ്രമിച്ച വ്യക്തിയെ ഇറ്റാലിയൻ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂയോർക്കിലെ പിടികിട്ടാപ്പുള്ളികളിൽ ഒരാളായ മോയ്‌സെസ് തേജഡയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഏപ്രിൽ 10 – ന് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് സ്‌ക്വയറിന് സമീപം മൂന്ന് കത്തികളുമായി ആണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഫ്രാൻസിസ് മാർപാപ്പയുടെ പൊതു സദസ്സിൽ എല്ലാ ബുധനാഴ്ചയും എന്നപോലെ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന സെൻ്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പ്രവേശിക്കാനാണ് 54-കാരൻ ഉദ്ദേശിച്ചത്.

20 സെൻ്റീമീറ്റർ നീളമുള്ള മൂന്ന് കത്തികൾ പോക്കറ്റിൽ കരുതിയിരുന്ന ഇയാളെ വിചിത്രമായ പെരുമാറ്റത്തിന്റെ പേരിൽ സംശയിക്കുകയും പരിശോധിക്കുകയും ചെയ്യുകയായിരുന്നു. അറസ്റ്റിന് ശേഷം റിയൽ എസ്റ്റേറ്റ് ഏജൻ്റുമാരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച ശേഷം ഒളിവിൽപ്പോയ പ്രതിയെ ജയിലിലേക്ക് അയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.