റോമിലെ മരിയ മജ്ജോറ ബസിലിക്കയിൽ ജീവനുള്ള തിരുപ്പിറവി രംഗം സംഘടിപ്പിച്ചു

റോമിലെ മരിയ മജ്ജോറ പേപ്പൽ ബസിലിക്കയിൽ ഡിസംബർ 14 ശനിയാഴ്ച ജീവനുള്ള തിരുപ്പിറവി രംഗം സംഘടിപ്പിച്ചു. ഫ്രാൻസിസ് മാർപാപ്പ ഓരോ അപ്പസ്തോലിക യാത്രയ്ക്ക് മുമ്പും ശേഷവും പ്രാർഥിക്കുന്ന സ്ഥലമാണ് ഈ ബസിലിക്ക.

പുൽത്തൊട്ടി, തിരുപ്പിറവി രംഗം എന്നിവയുടെ പാരമ്പര്യം ആരംഭിച്ചത് 1223 ലെ ക്രിസ്മസ് കാലത്ത് വിശുദ്ധ ഫ്രാൻസിസ് അസ്സീസി ഗ്രെസിയോ (ഇറ്റലി) പട്ടണത്തിൽ നിന്നാണ്. ജീവനുള്ള തിരുപ്പിറവി രംഗം പെർപെറ്റുവോ സോക്കോറോ പള്ളിയിൽ നിന്ന് പ്ലാസ ഡി. സാന്താ മരിയ ലാ മേയറിലേക്ക് കാലെ മെരുലാനയിലൂടെ കടന്നുപോകുകയും പേപ്പൽ ബസിലിക്കയിൽ അവസാനിക്കുകയും ചെയ്യും. ഉച്ചയ്ക്ക് 12 മണിക്ക് (പ്രാദേശിക സമയം) വിശുദ്ധ കുർബാനയോടെയാണ് പരിപാടികൾ ആരംഭിച്ചത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.