നൈജീരിയയിൽ ഫുലാനി തീവ്രവാദികളുടെ ആക്രമണത്തിൽ ഒരു ക്രൈസ്തവൻ കൊല്ലപ്പെട്ടു

നൈജീരിയയിലെ നസറാവ സംസ്ഥാനത്തെ ഗ്രാമത്തിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഒരു ക്രൈസ്തവൻ കൊല്ലപ്പെട്ടു; മൂന്നുപേർക്ക് പരിക്കേറ്റു. സെപ്റ്റംബർ ഇരുപതാം തീയതി രാവിലെ പത്തുമണിയോടെ അക്‌വാംഗ കൗണ്ടിയിലെ കോല ഗ്രാമത്തിലാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്.

ആമോസ് വോണെ വകായി എന്ന വ്യക്തിയെ ആണ് തീവ്രവാദികൾ കൊലപ്പെടുത്തിയത്. പ്റ്റിസ്റ്റ് പാസ്റ്ററായ റവ. തോമസ് വകായി, വിക്ടർ യാക്കൂബു, സൺഡേ വകായി എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു. പരിക്കേറ്റവർ ഇപ്പോൾ റോമൻ കത്തോലിക്കാ ആരോഗ്യകേന്ദ്രമായ അക്വാംഗയിലെ ഔവർ ലേഡി ഓഫ് അപ്പോസ്‌തലസ് (OLA) ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

ആക്രമണം കോല, ആംഗ്രെ, തബു, നഗാഞ്ചെ, ബോഹാർ ഗ്രാമങ്ങളിൽനിന്നും പലായനം ചെയ്യാൻ ക്രിസ്ത്യാനികളെ നിർബന്ധിതരാക്കിയിരിക്കുകയാണ്. നസറാവയിലെ മറ്റുപ്രദേശങ്ങൾ ഈ വർഷം ആദ്യം ആക്രമണത്തിനിരയായിരുന്നു. മേയ് 19 -ന്, കരു കൗണ്ടിയിലെ തകലാഫിയയിലെ ക്രിസ്ത്യൻ സമൂഹത്തിനുനേരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 44 ക്രൈസ്തവർ കൊല്ലപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.