രക്ഷാകർതൃത്വത്തിൽ സാങ്കേതിക വിദ്യയുടെ സാധ്യതകളെ എങ്ങനെ ഉപയോഗിക്കാം? മാതാപിതാക്കൾക്ക് ഒരു വഴികാട്ടി

നാം ഇന്ന് ജീവിക്കുന്നത് ഡിജിറ്റൽ യുഗത്തിൽ ആണ്. എന്തിനും ഏതിനും ആധുനിക മാധ്യമങ്ങളെ ആശ്രയിക്കുന്ന പ്രവണതയിൽ ചുറ്റപ്പെട്ട ഒരു ലോകത്ത് ജീവിക്കുമ്പോൾ അവയെ തള്ളിപറഞ്ഞുകൊണ്ട് ജീവിക്കുവാൻ നമുക്ക് കഴിയില്ല. പ്രത്യേകിച്ച് കുട്ടികൾ കൂടുതലും സാമൂഹ്യമാധ്യമങ്ങളിൽ മുഴുകുന്ന ഈ കാലഘട്ടത്തിൽ അവയുടെ സാധ്യതകളെ ഗുണകരമാക്കി ഉപയോഗപ്പെടുത്തുവാൻ മാതാപിതാക്കൾക്ക് കഴിയണം. അതിനു രക്ഷകർത്താക്കളെ സഹായിക്കുന്ന ഏതാനും മാർഗ്ഗങ്ങൾ ഇതാ…

1. പുത്തൻ അറിവുകൾ പകരുന്ന ഇടം

മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഡിജിറ്റൽ ലോകം പലപ്പോഴും കുട്ടികളെ വഴിതെറ്റിക്കുന്ന ഇടം ആണ്. എന്നാൽ ആ തെറ്റിധാരണ മാറണം. ഡിജിറ്റൽ യുഗത്തിലെ രക്ഷകർതൃത്വം കൂടുതൽ എളുപ്പമാക്കാൻ സഹായകമായ വിധത്തിൽ അതിനെ ഉപയോഗപ്പെടുത്താൻ കഴിയണം. മാതാപിതാക്കൾക്ക് സാങ്കേതിക പരിജ്ഞാനം കൂടുതലായി ഇല്ലെങ്കിൽ പോലും വിദ്യാഭ്യാസ രംഗത്തും മറ്റുമുള്ള വളർച്ചയും സാധ്യതകളും മനസ്സിലാക്കാൻ ആധുനിക ഓൺലൈൻ മാധ്യമങ്ങൾ വഴിയൊരുക്കുന്നു. അതിനാൽ സമൂഹ മാധ്യമങ്ങൾ ശരിയായി ഉപയോഗിക്കുന്ന മാതാപിതാക്കൾക്ക് അവരുടെ കുട്ടികളുടെ ഭൗതികവും മാനസികവും ആയ വളർച്ചയിൽ ശരിയായി സഹായിക്കുവാൻ കഴിയും.

2. അറിവിനെ സ്വായത്തമാക്കാം

ഇന്ന് കുട്ടികളുടെ സിലബസുകളും മറ്റും വളരെ കഠിനമാണെന്നു പറയുന്ന മാതാപിതാക്കൾ ഏറെയാണ്. ഈ സാഹചര്യത്തിൽ സ്‌കൂളിൽ നിന്നും വീട്ടിലെത്തുന്ന കുട്ടികളെ പഠിപ്പിക്കുവാൻ മാതാപിതാകകൾക്കും ഒരു അടിസ്ഥാനപരമായ അറിവുണ്ടാകേണ്ടത് ആവശ്യമാണ്. ഈ അറിവുകൾ നേടുവാൻ ആധുനിക മാധ്യമങ്ങളെ ഉപയോഗപ്പെടുത്താം.

3. ഡിജിറ്റൽ ലോകത്ത് കുഞ്ഞുങ്ങളെ സുരക്ഷിതരാക്കാം

കുട്ടികൾ ഓൺലൈനിൽ ആയിരിക്കുമ്പോൾ അവർ സുരക്ഷിതരാണോ എന്ന് പരിശോധിക്കാൻ ഡിജിറ്റൽ സാങ്കേതിക വിദ്യകളെ കുറിച്ചുള്ള ശരിയായ അറിവുകൾ മാതാപിതാക്കളെ സഹായിക്കും. അവർ ഇന്റർനെറ്റിൽ എന്താണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കാനും അവർക്ക് ശരിയായ വഴി കാണിക്കുവാനും സാങ്കേതിക വിദ്യയിൽ ഉള്ള അറിവ് മാതാപിതാക്കളെ പ്രാപ്തരാക്കും.

4. ഡിജിറ്റൽ കമ്യൂണിറ്റികൾ

സോഷ്യൽ മീഡിയ എല്ലാ തലത്തിലേക്കും വളർന്നിരിക്കുന്നതിനാൽ മാതാപിതാക്കൾക്ക് പരസ്പരം സംസാരിക്കാനും സംശയങ്ങൾ ദുരീകരിക്കുവാനും എല്ലാം ഇന്റർനെറ്റിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താം. തന്നെയുമല്ല മാതാപിതാക്കൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുവാനും തങ്ങളുടെ കുട്ടികളുടെ പ്രവർത്തനങ്ങൾ പരസ്പരം പങ്കുവയ്ക്കുവാനും അവരുടെ കുടുംബങ്ങളെ അടുത്തറിയുവാനും സാങ്കേതിക വിദ്യയുടെ സഹായം തേടാൻ കഴിയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.