നാല്പതു രാജ്യങ്ങളിൽനിന്നുള്ള പുരുഷപ്രതിനിധികൾ പങ്കെടുക്കുന്ന ജപമാലയജ്‌ഞം ഒക്ടോബർ ഏഴിനു നടക്കും

ജപമാലരാജ്ഞിയുടെ തിരുനാൾദിനമായ ഒക്ടോബർ ഏഴിന് നാല്പതു രാജ്യങ്ങളിൽനിന്നുള്ള പുരുഷപ്രതിനിധികൾ പങ്കെടുക്കുന്ന ജപമാലയജ്‌ഞം നടക്കും. പുരുഷന്മാരുടെ ഈ ജപമാലസഖ്യത്തിന്റെ നാലാമത് ഒത്തുച്ചേരലാണ് ഒക്ടോബറിൽ നടക്കുന്നത്.

2018 -ൽ പോളണ്ടിലും അയർലണ്ടിലുമായി ആരംഭിച്ചതാണ് ഈ ജപമാല മുന്നേറ്റം. അഞ്ച് ഭൂഖണ്ഡങ്ങളിലായി 150 -ലധികം നഗരങ്ങളുടെ പങ്കാളിത്തത്തോടെ ആദ്യത്തെ ജപമാലയജ്‌ഞം 2022 മെയ് 28 -നും രണ്ടാമത്തേത് അതേവർഷം ഒക്ടോബർ 8 -നും ബ്യൂണസ് ഐറിസിൽ വച്ചും നടന്നു. ലോകം മുഴുവന്റെയും പരിവർത്തനത്തിനായി മൂന്നാമത്തെ മുന്നേറ്റം പിറ്റേവർഷം മെയ് 6 -നു നടന്നു.

“വിശ്വാസം ഒരു സ്ത്രീയുടെമാത്രം കാര്യമല്ലെന്നും ഒരു കുടുംബനാഥൻ എന്നനിലയിൽ തന്റെ പരമമായ സത്തയെ സംരക്ഷിക്കാൻ പോരാടാൻ തയാറാണെന്നും തെളിയിക്കുകയാണ് ഈ ജപമാലസഖ്യം ലക്ഷ്യംവയ്ക്കുന്നത്” – ബ്യൂണസ് അയേഴ്സിലെ ഈ സംരംഭത്തിന്റെ സംഘാടകരിലൊരാളായ സെഗുണ്ടോ കരാഫി പങ്കുവച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.