നൈജീരിയയിൽ രണ്ട് കത്തോലിക്കാ വൈദികരെ തട്ടിക്കൊണ്ടുപോയി

നൈജീരിയയിലെ വാരി രൂപതയിൽ നിന്ന് രണ്ട് കത്തോലിക്കാ വൈദികരെ അജ്ഞാതർ തട്ടിക്കൊണ്ടുപോയതായി സെക്യുലർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി ഷോൺസ്റ്റാറ്റ് ഫാദേഴ്‌സിന്റെ സുപ്പീരിയർ ഡെലിഗേറ്റ് അറിയിച്ചു. ഏപ്രിൽ 29 -നാണ് ഫാ. ചോച്ചോസ് കുനാവ്, ഫാ. റാഫേൽ ഒഗിഗ്ബ എന്നിവരെ തട്ടിക്കൊണ്ടുപോയത്.

ഡെൽറ്റ സ്റ്റേറ്റിലെ ഉഗെല്ലി നോർത്ത് റീജിയനിലുള്ള സെന്റ് ഫ്രാൻസിസ് അഗ്ബറ ഒട്ടോറിലെ ഇടവക വൈദികനായ ഫാ. റാഫേൽ ഒഗിഗ്ബയെ സന്ദർശിക്കാൻ ഏപ്രിൽ 29 ന് ഫാ. കുനാവ് വാരി രൂപതയിൽ എത്തിയിരുന്നു. നിർഭാഗ്യവശാൽ, ഹ്രസ്വ സന്ദർശനത്തിന് ശേഷം, രണ്ട് വൈദികരെയും രാത്രി തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇബ്രു യൂണിവേഴ്സിറ്റി അഗ്ബറ ഓടോറിന് മുന്നിലുള്ള റോഡിലാണ് സംഭവം നടന്നത്.

ക്രൈസ്തവർക്ക് നേരെയുള്ള വിവേചനരഹിതമായ ആക്രമണങ്ങളും മോചനദ്രവ്യത്തിനായിട്ടുള്ള തട്ടിക്കൊണ്ടുപോകലുകളും കൊലപാതകങ്ങളും നൈജീരിയയിൽ വ്യാപകമാവുകയാണ്. പ്രധാനമായും ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളാണ് ഈ ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.