‘ജിങ്കിൾ ബെൽസ്’ എന്ന ഗാനത്തെക്കുറിച്ച് നിങ്ങൾ കേള്‍ക്കാത്ത കാര്യങ്ങൾ

ക്രിസ്തുമസ് കാലത്തെ ഊർജസ്വലമാക്കുന്ന അനേകം ഗാനങ്ങളിലൊന്നാണ് ജിങ്കിൾ ബെൽസ്. ക്രിസ്തുമസ് പാപ്പായുടെ വരവും  മഞ്ഞും ആഘോഷങ്ങളും ഓർമ്മപ്പെടുത്തുന്ന ഗാനമാണിത്. ഈ ഗാനത്തെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.

ലോകത്തിലെ ഏറ്റവും പ്രശസ്തവും ഏറ്റവുമധികം പാടുന്നതുമായ ക്രിസ്തുമസ് ഗാനങ്ങളിലൊന്നാണ് ‘ജിങ്കിൾ ബെൽസ്.’ ലോർഡ് ജെയിംസ് പിയെർപോണ്ട്  ആണ് ജിങ്കിൾ ബെൽസിന്റെ രചയിതാവ്. 1857 -ല്‍ ഈ ഗാനം രചിക്കപ്പെട്ടുവെന്ന് കരുതപ്പെടുന്നു. ക്രിസ്തുമസ് ഗാനം എന്നപേരിൽ ലോകപ്രശസ്തമായ പാട്ടാണ് ജിങ്കിൾ ബെൽസ്. എങ്കിലും ഇത് രചിക്കപ്പെട്ടത് ഒരു ‘ഹോളി ഡേ സോങ്’ ആയിട്ടായിരുന്നു. ആദ്യമായി ‘താങ്സ് ഗിവിങ്’ സർവീസിനോട് അനുബന്ധിച്ച് ഒരു ദൈവാലയത്തിൽ വച്ചാണ് ജിങ്കിൾ ബെൽസ് ആലപിക്കപ്പെടുന്നത്. പിന്നീടെപ്പഴോ ജിങ്കിൾ ബെൽസ് ഒരു ക്രിസ്തുമസ് ഗാനമായി രൂപപ്പെടുകയായിരുന്നു.

ആദ്യം ഈ ഗാനത്തിന്റെ പേര് ജിങ്കിൾ ബെൽസ് എന്ന് ആയിരുന്നില്ല. “വൺ ഹോഴ്സ് ഓപ്പൺ സ്ലെയ്” എന്നപേരിലാണ് ആദ്യം ഈ പാട്ട് പുറത്തിറക്കിയത്. ഈ ഗാനം എഴുതപ്പെട്ട സ്ഥലം എന്ന പദവിയെചൊല്ലി രണ്ടു നഗരങ്ങളാണ് അവകാശവാദം ഉന്നയിക്കുന്നത്. മസാച്ചുസെറ്റ്സ് നഗരത്തിൽവച്ചാണ്, 1850 -ൽ പിയർ‌പോണ്ട് ഈ ഗാനം എഴുതിയതെന്നും അതല്ല, ഈ ഗാനം എഴുതുമ്പോൾ അദ്ദേഹം കാലിഫോർണിയയിലായിരുന്നുവെന്നുമുള്ള രണ്ടു വാദങ്ങൾ നിലനിൽക്കുന്നുണ്ട്.

ആദ്യമായി സ്പെയ്സിൽനിന്നും ആലപിച്ച പാട്ട് എന്ന ഖ്യാതിയും ജിങ്കിൾ ബെൽസ് എന്നുതുടങ്ങുന്ന ഈ മനോഹരഗണത്തിനുണ്ട്. ‘ജെമിനി 7 (seven)’ എന്ന ബഹിരാകാശപേടകത്തിൽനിന്നും സുപ്രധാനമായ സന്ദേശം ഭൂമിയിലേക്ക്  കൈമാറിപ്പോൾ അതിന്റെ പശ്ചാത്തലത്തില്‍, ജിംഗിള്‍ ബെൽസ് എന്ന പാട്ട് ബഹിരാകാശയാത്രികർ വായിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.