ഏകാന്തതയിൽ നമ്മെ സഹായിക്കാൻ കഴിയുന്ന വിശുദ്ധർ 

നമ്മിൽ പലർക്കും ഏകാന്തതയുടെ നിമിഷങ്ങൾ താങ്ങാൻ കഴിയില്ല. അത്തരമൊരു അവസ്ഥയിൽ നമ്മെ സഹായിക്കാൻ ഈ വിശുദ്ധർക്ക് സാധിക്കും.

വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രാസാറ്റി

തന്റെ തൊഴിൽ കണ്ടെത്താൻ കഠിനമായി ശ്രമിച്ച ഒരു ചെറുപ്പക്കാരനായിരുന്നു വാഴ്ത്തപ്പെട്ട ഫ്രാസാറ്റി. എന്നാൽ ഇരുപത്തിനാല് വർഷത്തെ ജീവിതത്തിനിടയിൽ അത് കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. നിങ്ങൾ തൊഴിലുമായി മല്ലിടുകയാണെങ്കിൽ, തീർച്ചയായും പിയർ ജോർജിയോയ്ക്ക് നിങ്ങളുടെ വേദന മനസിലാകും.

വി. മോനിക്ക

അമ്മമാരുടെ രക്ഷാധികാരിയാണ് വി. മോനിക്ക. തന്റെ മകനായ അഗസ്റ്റിൻ, വി. അഗസ്റ്റിൻ ആയി തീർന്നത് ഈ അമ്മയുടെ പ്രാർഥനയുടെ ഫലമാണ്. ഒരു അമ്മ തന്റെ കുട്ടിക്ക് നല്ലത് ആഗ്രഹിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് വി. മോനിക്ക. തന്റെ മകനുവേണ്ടി പ്രാർഥിച്ചെങ്കിൽ, ഈ വിശുദ്ധ നിങ്ങൾക്കുവേണ്ടിയും പ്രാർഥിക്കും.

കാസിയയിലെ വി. യൂദായും റീത്തയും

ഈ രണ്ട് വിശുദ്ധർക്കും സമാനമായ രക്ഷാകർതൃത്വമുണ്ട്. അവർ രണ്ടുപേരും അസാധ്യമായ കാര്യങ്ങളുടെ അല്ലെങ്കിൽ നിരാശാജനകമായ സാഹചര്യങ്ങളുടെ രക്ഷാധികാരികളാണ്. ഏകാന്തത അനുഭവിക്കുന്ന വിവാഹിതർ  ഉണ്ടെങ്കിൽ തീർച്ചയായും ഈ വിശുദ്ധരോട് പ്രാർഥിക്കാം. നിരാശയിലും വേദനയിലും ആയിരിക്കുന്നവർക്കും ഈ വിശുദ്ധരോട് പ്രാർഥിക്കാം; നിങ്ങൾക്ക് സമാധാനം നൽകാൻ ഇവർ സഹായിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.