കത്തോലിക്കാ സഭയുടെ തലവനായി ഫ്രാൻസിസ് പാപ്പാ തിരഞ്ഞെടുക്കപ്പെട്ടിട്ട് പതിനൊന്നു വർഷങ്ങൾ

വി. ഫ്രാൻസിസിന്റെ നാമം സ്വീകരിച്ചുകൊണ്ട് പത്രോസിന്റെ സിംഹാസനത്തിലേക്ക്, ആഗോള കത്തോലിക്കാ സഭയുടെ നേതൃത്വത്തിലേക്ക് ദൈവനിയോഗവും പേറി ഫ്രാൻസിസ് പാപ്പാ എത്തിയിട്ട് പതിനൊന്നു വർഷങ്ങൾ പൂർത്തിയാകുന്നു. പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട നിമിഷം മുതൽ ഇന്നോളം, ലോകത്തിൽ ഒരു ആത്മീയനേതാവ് എന്ന നിലയിൽ ഫ്രാൻസിസ് പാപ്പായ്ക്ക് തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആധുനിക കാലഘട്ടത്തിന്റെ സമാധാനദൂതനായി അറിയപ്പെടുന്ന ഫ്രാൻസിസ് പാപ്പായുടെ കഴിഞ്ഞ വർഷങ്ങളിലെ സുപ്രധാന സംഭവങ്ങളിലൂടെ ഒരു യാത്ര…

1. അനുഗ്രഹത്തിനായി വിശ്വാസ സമൂഹത്തിനു മുന്നിൽ തലകുനിച്ച് ഒരു മാർപാപ്പാ

മാർപാപ്പായായി തിരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിസ് പാപ്പാ വിശ്വാസികളെ ആദ്യം അഭിസംബോധന ചെയ്തതിലൂടെ തന്റെ ലാളിത്യവും അനുകമ്പയും ലോകത്തിനു മുന്നിൽ തുറന്നുകാട്ടി. ലളിതമായ ഒരു വെളുത്ത കാസോക്കിൽ എത്തിയ അർജന്റീനിയൻ മാർപാപ്പ അസാധാരണമായ ഒരു അഭ്യർത്ഥന നടത്തി: “കർത്താവ് എന്നെ അനുഗ്രഹിക്കട്ടെ എന്ന് അവനോട് പ്രാർത്ഥിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു.”

തന്റെ വാക്കുകൾ പ്രാവർത്തികമാക്കിക്കൊണ്ട്, ഫ്രാൻസിസ് എന്ന നാമം സ്വീകരിച്ച ആദ്യ മാർപാപ്പ, ദൈവത്തിൽ നിന്നുള്ള അനുഗ്രഹത്തിന്റെ പ്രാർത്ഥന ഏറ്റുവാങ്ങാൻ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലും വിയാ ഡെല്ല കൺസിലിയാസിയോൺ എന്ന സ്ഥലത്തും തടിച്ചുകൂടിയ വിശ്വാസികളുടെ മുന്നിൽ തല കുനിച്ചു. അനുഗ്രഹത്തിനായി വിശ്വാസ സമൂഹത്തിനു മുന്നിൽ തലകുനിച്ച് ഒരു മാർപാപ്പാ. ചരിത്രപരമായ ആ പതിനഞ്ചു നിമിഷങ്ങൾ ആത്മീയമായ ഒരു നിശബ്ദത സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിനെ വലയം ചെയ്തു.

2. ലാംപെഡൂസയിൽ മുങ്ങിമരിച്ച കുടിയേറ്റക്കാരുടെ ഓർമ്മക്കായി നടത്തിയ പുഷ്പാർച്ചന

ചെറിയ ഇറ്റാലിയൻ ദ്വീപായ ലംപെഡൂസയിലേക്ക് ഫ്രാൻസിസ് മാർപാപ്പ തന്റെ ആദ്യ യാത്രക്കായി പോകാൻ തീരുമാനിച്ചപ്പോൾ, ഏതാനും ആഴ്ചകൾ മാത്രമേ ആയിരുന്നുള്ളൂ പത്രോസിന്റെ സിംഹാസനത്തിൽ അദ്ദേഹം പ്രതിഷ്ഠിക്കപ്പെട്ടിട്ട്. കടലിന് അഭിമുഖമായി, ഒരു നീണ്ട ധ്യാനത്തിനു ശേഷം, ഈ പ്രതിസന്ധി കാരണം ‘വലിയ സെമിത്തേരി’ ആയി മാറിയ മെഡിറ്ററേനിയൻ കടലിൽ മുങ്ങിമരിച്ച ആയിരക്കണക്കിന് ആളുകളുടെ ഓർമ്മക്കായി അദ്ദേഹം ഒരു പുഷ്പമാല വെള്ളത്തിലേക്ക് എറിഞ്ഞു. ലോകശ്രദ്ധ ആകര്ഷിച്ച മറ്റൊരു സംഭവമായിരുന്നു ഇത്.

3. പൊതുജനങ്ങൾക്കു മുൻപിലൂടെ കുമ്പസാരിക്കാൻ പോകുന്നു

ഇത് മുൻകൂട്ടി പദ്ധതിയിട്ട ഒന്നായിരുന്നില്ല. കുമ്പസാരക്കൂട്ടിൽ പ്രവേശിച്ച് വിശ്വാസികളുടെ കുമ്പസാരം കേൾക്കാൻ ഫ്രാൻസിസ് മാർപാപ്പ തീരുമാനിച്ചിരുന്നു. എന്നാൽ ആ തീരുമാനം പാലിക്കുന്നതിനു പകരം, അർജന്റീനിയൻ പാപ്പാ ആദ്യം മറ്റൊരു കുമ്പസാരക്കൂടിലേക്കു നടന്നു. അവിടെ ഒരു വൈദികൻ കാത്തിരുന്നു. ഏതാനും മിനിറ്റുകൾക്കുള്ളിൽ, ചരിത്രത്തിൽ ആദ്യമായി ക്യാമറകൾക്കും ഫോട്ടോഗ്രാഫർമാർക്കും, കുമ്പസാരിക്കാൻ പോകുന്ന ഒരു മാർപാപ്പയുടെ ഈ രംഗം അനശ്വരമാക്കാൻ കഴിഞ്ഞു. പാപ്പായുടെ ഈ പ്രവർത്തിയുടെ ലക്ഷ്യം വ്യക്തമായിരുന്ന – ദൈവം എല്ലാ പാപങ്ങളും ക്ഷമിക്കുന്ന ഈ കൂദാശയുടെ രുചി വീണ്ടും കണ്ടെത്തുന്നതിന് കത്തോലിക്കരെ പ്രോത്സാഹിപ്പിക്കുക. അടുത്ത വർഷം മാർപാപ്പ കരുണയുടെ ജൂബിലി ആരംഭിക്കുന്നതും ഈ കാഴ്ചപ്പാടിലാണ്.

4. ക്യൂബയിലെ റഷ്യൻ പാത്രിയാർക്കിനെ ആശ്ലേഷിക്കുന്നു

1054 -ലെ വലിയ പിളർപ്പിന് ഏകദേശം ആയിരം വർഷങ്ങൾക്കു ശേഷം, കത്തോലിക്കാ സഭയുടെ തലവൻ മോസ്കോയിലെ ഓർത്തഡോക്സ് പാത്രിയർക്കീസുമായി ഫ്രാൻസിസ് പാപ്പാ ആദ്യമായി കൂടിക്കാഴ്ച നടത്തി. ക്യൂബയിലെ വിമാനത്താവളത്തിൽ നടന്ന ചരിത്രപരമായ ഈ കൂടിക്കാഴ്‌ച ഇരുസഭകളും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളതക്ക് മുദ്ര വച്ചു. ബൈസന്റൈൻ ശൈലിയിലുള്ള ഒരു വലിയ ക്രൂശിതരൂപത്തിനു മുന്നിൽ രണ്ടു പേരും പരസ്പരം ആലിംഗനം ചെയ്യുകയും കവിളിൽ ചുംബിക്കുകയും ചെയ്തു.

5. ലെസ്‌ബോസിൽ നിന്ന് 12 അഭയാർത്ഥികളെ തന്റെ വിമാനത്തിൽ തിരികെ കൊണ്ടുവരുന്നു

കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസ് ബർത്തലോമിയോസ്, ഏഥൻസിലെയും ഗ്രീസിലെയും ഓർത്തഡോക്സ് ആർച്ചുബിഷപ്പ് ഐറോണിമോസ് എന്നിവരോടൊപ്പം ഫ്രാൻസിസ് പാപ്പാ ഗ്രീസിലെത്തി ലെസ്ബോസിലെ ഒരു അഭയാർത്ഥി ക്യാമ്പ് സന്ദർശിച്ചു. 2016 ഏപ്രിലിൽ ആയിരുന്നു ഈ സംഭവം. മടങ്ങിയെത്തിയപ്പോൾ, ആറ് കുട്ടികളടക്കം 12 കുടിയേറ്റക്കാരെ തന്റെ വിമാനത്തിൽ കയറ്റി അദ്ദേഹം അത്ഭുതം സൃഷ്ടിച്ചു; ഇതിൽ മൂന്ന് മുസ്ലീം കുടുംബങ്ങളും സിറിയയിൽ നിന്നുള്ളവരായിരുന്നു.

6. അൽ-അസ്ഹറിന്റെ ഗ്രാൻഡ് ഇമാമുമായുള്ള കൂടിക്കാഴ്ച

അൽ-അസ്ഹറിന്റെ ഗ്രാൻഡ് ഇമാമുമായുള്ള കൂടിക്കാഴ്ച ആദ്യത്തേതായിരുന്നില്ല. എങ്കിൽ കൂടിയും 2019 ഫെബ്രുവരി 4 -ന് അബുദാബിയിൽ, അറേബ്യൻ പെനിൻസുലയിൽ ഇരുവരും നടത്തിയ കൂടിക്കാഴ്ചയും ആലിംഗനവും ചരിത്രപരമായിരുന്നു. ഏതാനും മാസങ്ങളായി, ഫ്രാൻസിസ് മാർപാപ്പയും അൽ-അസ്ഹറിന്റെ ഗ്രാൻഡ് ഇമാമും അഹ്മദ് അൽ-തയ്യീബും മനുഷ്യ സാഹോദര്യത്തെക്കുറിച്ച് ഒരു പ്രഖ്യാപനം തയ്യാറാക്കുകയായിരുന്നു. ഫ്രാൻസിസ് അസ്സീസിയും സുൽത്താൻ അൽ മാലിക് അൽ കാമിലും തമ്മിലുള്ള കൂടിക്കാഴ്ചക്ക്  എണ്ണൂറ് വർഷങ്ങൾക്കു ശേഷം, രണ്ട് മതനേതാക്കളും സമാധാനത്തിനായി വാദിക്കുന്ന ഒരു വാചകത്തിൽ ഒപ്പിടാൻ കൂടിക്കാഴ്ച നടത്തി.

2021 മാർച്ചിൽ, ഷിയാ മുസ്ലീങ്ങളുടെ ഏറ്റവും വലിയ ആത്മീയ അധികാരിയായ ഗ്രാൻഡ് ആയത്തുള്ള അലി അൽ-സിസ്താനിയുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു.

7. ദക്ഷിണ സുഡാനിലെ നേതാക്കളുടെ പാദങ്ങളിൽ ചുംബിക്കുന്നു

സമാധാനത്തിനായുള്ള തന്റെ അഭ്യർത്ഥനയെ പിന്തുണക്കുമെന്ന അപേക്ഷയുമായി ഫ്രാൻസിസ് പാപ്പാ സൗത്ത് സുഡാനിലെ നേതാക്കളുടെ മുമ്പിൽ മുട്ടുകുത്തി പാദങ്ങൾ ചുംബിക്കുമ്പോൾ ചരിത്രം അന്നുവരെ കാണാത്ത വിനയത്തിന്റെയും സമാധാനത്തിനായുള്ള ആഹ്വാനത്തിന്റെയും മുഖമായിരുന്നു മാർപാപ്പക്ക്. 2019 ഏപ്രിൽ മാസത്തിൽ ദക്ഷിണ സുഡാനിലെ നേതാക്കളുടെ പാദങ്ങളിൽ ചുംബിക്കുന്ന അസാധാരണമായ ചിത്രം ലോകമെമ്പാടും സഞ്ചരിച്ചു. തന്റെ ഏറ്റവും അടുത്ത സഹപ്രവർത്തകരെപ്പോലും അത്ഭുതപ്പെടുത്തുന്ന ഈ നടപടിയിലൂടെ, 2011 -ൽ യുദ്ധമല്ലാതെ മറ്റൊന്നും അറിയാത്ത ഒരു രാജ്യത്തിന്റെ ദാരുണമായ അവസ്ഥയിലേക്ക് ഫ്രാൻസിസ് മാർപാപ്പ വെളിച്ചം വീശി.

2023 ഫെബ്രുവരിയിൽ കാന്റർബറി ആർച്ചുബിഷപ്പുമായും ചർച്ച് ഓഫ് സ്കോട്ട്ലൻഡിന്റെ മോഡറേറ്ററുമായും അന്നാട്ടിൽ കടന്നുചെന്ന് സമാധാനത്തിനുള്ള ആഹ്വാനം ആവർത്തിക്കുന്നു.

8. കോവിഡ് പകർച്ചവ്യാധിയുടെ സമയത്ത് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ പ്രാർത്ഥിക്കുന്ന പാപ്പാ

ചരിത്രപുസ്തകങ്ങളിൽ സൂക്ഷിക്കപ്പെടുന്ന ഒരു ചിത്രമാണ് ശൂന്യവും മഴയും നിറഞ്ഞ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിനു മുന്നിൽ ഫ്രാൻസിസ് മാർപാപ്പ ഒറ്റയ്ക്കു നിന്ന് പ്രാർത്ഥിക്കുന്നത്. ലോകമെമ്പാടും പകർച്ചവ്യാധിയാൽ കഷ്ടപ്പെടുന്ന സമൂഹത്തിന് ഉർബി എറ്റ് ഓർബി നൽകിക്കൊണ്ട് അദ്ദേഹം ആ പ്രത്യേക സാഹചര്യത്തെ പ്രതീക്ഷ കൊണ്ട് നിറച്ചു.

9. റഷ്യൻ എംബസി സന്ദർശിക്കുന്നു

റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന് തൊട്ടുപിന്നാലെയാണ് മാർപാപ്പ ഇപ്രകാരം ഒരു അപൂർവ്വമായ തീരുമാനം എടുത്തത്. ഫെബ്രുവരി 25 -ന്, അധിനിവേശത്തിന് മണിക്കൂറുകൾക്കു ശേഷം, റഷ്യൻ അംബാസഡറുമായി സംസാരിക്കാൻ ഹോളി സീയിലേക്കുള്ള റഷ്യൻ എംബസിയിലേക്ക് നേരിട്ട് പോകാൻ അദ്ദേഹം തീരുമാനിച്ചു. “ഉക്രൈനെക്കുറിച്ച് ചിന്തിച്ച് ഒരു രാത്രി ഉണർന്നിരിക്കുമ്പോൾ ഞാൻ എടുത്ത തീരുമാനമാണിത്” – അദ്ദേഹം പിന്നീട് വിവരിച്ചു, “ഉക്രൈനിൽ ഒരു മരണം കൂടി ഉണ്ടാകാതിരിക്കാൻ” എന്തെങ്കിലും ചെയ്യാൻ താൻ തികച്ചും ദൃഢനിശ്ചയം ചെയ്‌തിരുന്നുവെന്ന് പാപ്പാ പിന്നീട് പറഞ്ഞു.

10. ബനഡിക്ട് പതിനാറാമൻ പാപ്പായ്ക്ക് അന്ത്യമൊഴി ചൊല്ലുന്നു

തന്റെ മുൻഗാമിയായ എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പയ്‌ക്ക്‌ അന്തിമോപചാരം അർപ്പിക്കുന്ന ഫ്രാൻസിസ് പാപ്പാ. ഈ ചിത്രം അത്യപൂർവ്വമായ ഒന്നാണ്. കാരണം, സമീപകാല ചരിത്രത്തിൽ ഒരു പാപ്പാ തന്റെ മുൻഗാമിയെ അടക്കം ചെയ്തിട്ടില്ല. “ബെനഡിക്ട്, മണവാളന്റെ വിശ്വസ്ത സുഹൃത്ത്, അവന്റെ ശബ്ദം ഇന്നും എന്നേക്കും കേൾക്കുമ്പോൾ നിങ്ങളുടെ സന്തോഷം പൂർണ്ണമാകട്ടെ!” എന്ന് പാപ്പാ പ്രാർത്ഥിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.