അപകടം നിറഞ്ഞ ജോലി മേഖലയാണോ നിങ്ങളുടേത്? ഈ വിശുദ്ധർ നിങ്ങൾക്കൊപ്പമുണ്ട്

എല്ലാ ജോലിക്കും അതിൻേറതായ ബുദ്ധിമുട്ടുകളുണ്ട്. എങ്കിലും ചില ജോലികൾ കൂടുതൽ അപകടം നിറഞ്ഞതും ജീവന് തന്നെ ഭീഷണിയുള്ളവയുമാണ്. അത്തരം അപകടകരമായ ജോലികൾ ചെയ്യുന്നവർക്കായി ഇതാ കുറച്ച് രക്ഷാധികാരികൾ.

മിലിട്ടറി – മിഖായേൽ മാലാഖ

നിങ്ങളുടെ ധൈര്യം നഷ്ടപ്പെടുമെന്ന് തോന്നുമ്പോൾ സാത്താനെതിരെ പോരാടിയ മുഖ്യദൂതനായ വി. മിഖായേലിനെ സമീപിക്കാം. സായുധ സേനയിലുള്ളവർക്ക് സംരക്ഷണം നൽകാൻ എല്ലാ മാലാഖമാരുടെയും നേതാവും ദൈവത്തിന്റെ സൈന്യത്തിന്റെ തലവനെക്കാൾ ശക്തനായ മറ്റാരുമില്ല. ഹെബ്രായ ഭാഷയിൽ, മിഖായേൽ എന്ന പേരിന്റെ അർഥം ‘ദൈവത്തെപ്പോലെ ആരാണ്’ എന്നാണ്. അത് അദ്ദേഹത്തിന്റെ യുദ്ധമുറയാണ്. നിങ്ങൾക്ക് ധൈര്യം ആവശ്യമുള്ളപ്പോൾ ഈ വിശുദ്ധ മാലാഖയോട് പ്രാർഥിക്കാം.

2. പൊലീസ് – വി. യൂദാ തദേവൂസ്

പൊലീസുകാർക്ക് കൂടുതൽ ധൈര്യം ആവശ്യമാണ്. തീർച്ചയായും അവർക്ക് വി. മിഖായേൽ മാലാഖയുടെ മാധ്യസ്ഥം തേടാം. കൂടാതെ, അവർക്ക് അസാധ്യമായ പല കേസുകളും അന്വേഷിക്കേണ്ടതായി വരുമ്പോൾ അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വി. യൂദാ തദേവൂസിനെ മാധ്യസ്ഥ്യവും യാചിക്കാവുന്നതാണ്. ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽപ്പോലും, വിശുദ്ധരുടെ പാത തുടരാൻ നാം ശ്രമിക്കണം.

3. അഗ്നിശമനസേനാംഗങ്ങൾ – വി. ഫ്ലോറിയൻ

ഡയോക്ലീഷ്യണ് ചക്രവർത്തിയുടെ പീഡനകാലത്ത് ക്രിസ്ത്യാനികളെ വധിക്കാൻ വിസമ്മതിച്ച റോമൻ സൈനികനായിരുന്നു വി. ഫ്ലോറിയൻ. അഗ്നിശമന സേനയെ നയിച്ച അയാളെ തീകൊളുത്തിയാണ് വധശിക്ഷ നടപ്പിലാക്കിയത്. മരണത്തെ ഭയക്കാതെ അയാൾ ആരാച്ചാരെ തീ കൊളുത്താൻ പ്രേരിപ്പിച്ചു: “അങ്ങനെ ചെയ്താൽ, ഞാൻ അഗ്നിജ്വാലയിലൂടെ സ്വർഗത്തിൽ കയറും”- എന്നായിരുന്നു ഫ്ലോറിയന്റെ ധൈര്യപൂർവകമായ മറുപടി. തൽഫലമായി, പകരം അവനെ ചമ്മട്ടികൊണ്ട് അടിച്ചു. അത്തരം ധീരത അദ്ദേഹത്തെ അഗ്നിശമന സേനാംഗങ്ങളുടെ ഒരു സമ്പൂർണ്ണ രക്ഷാധികാരിയാക്കി മാറ്റുന്നു.

4. മരംവെട്ടുകാർ – വി. ഗുമ്മാറസ്

മരം വെട്ടുന്ന ജോലിയിൽ ഏർപ്പെടുന്നവർക്ക് അപകടം വരാനുള്ള സാധ്യത കൂടുതലാണ്. ലഭ്യമായ കണക്കനുസരിച്ച് ഓരോ 100,000 പേരിലും 132 പേര് മരണമടയുന്നു. പരിക്കേൽക്കുന്നവർ വേറെയും. വാശിക്കാരിയും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്ന തന്റെ ഭാര്യയെ അനുരഞ്ജിപ്പിക്കാൻ പരമാവധി ശ്രമിച്ച് ഒടുവിൽ ഒരു സന്യാസിയായി മാറിയ സമാധാനം ആഗ്രഹിച്ച ബെൽജിയൻ സന്യാസിയായിരുന്നു വി. ഗുമ്മാറസ്. മരം വെട്ടുന്ന തൊഴിലിൽ ഏർപ്പെടുന്നവർക്ക് ഈ വിശുദ്ധന്റെ സഹായം തേടാം.

5. മേൽക്കൂരകൾ മാറ്റുന്നവർ – സരഗോസയിലെ വി. വിൻസെന്റ്

ഒരു വീടിന്റെ മുകളിൽ, ചിലപ്പോൾ കൊടും ചൂടിൽ, വളരെ ഉയരത്തിൽ ജോലി ചെയ്യുന്നത് വളരെ അപകടകരമാണ്. ഗുരുതരമായ പരിക്കുകളോടെ അവസാനിക്കുന്ന അപകടകരമായ ജോലിയാണ് മേൽക്കൂര നിർമ്മിക്കലും അതിന്റെ അറ്റകുറ്റ പണികളും. മാംസം കീറി, സ്റ്റീൽ ഫ്രെയിമിൽ വച്ച് കത്തിക്കപ്പെട്ട സരഗോസയിലെ വി. വിൻസെന്റാണ് ഈ ജോലി ചെയ്യുന്നവരുടെ മധ്യസ്ഥൻ. ഭീകരമായ പീഡനങ്ങൾക്ക് വിധേയനായ ഈ സ്പാനിഷ് വിശുദ്ധന്റെ സഹായം അഭ്യർഥിക്കുന്നത് നല്ലതാണ്. കാരണം ശരീരം കഷ്ണങ്ങളാക്കിയിട്ടും, സ്തുതിഗീതങ്ങൾ ആലപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

6. ട്രക്ക് ഡ്രൈവർമാർ – വി. ക്രിസ്റ്റഫർ

ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക്, നഗരത്തിൽ നിന്ന് നഗരത്തിലേക്ക്, അല്ലെങ്കിൽ സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനങ്ങളിലേക്ക് സാധനങ്ങൾ കൊണ്ടുപോകുന്നത് ഉല്ലാസകരവും എന്നാൽ അപകടസാധ്യതയുള്ളതുമായ ഒരു തൊഴിലാണ്. അതുകൊണ്ട് തന്നെ ട്രക്ക് ഡ്രൈവർമാർക്ക് ഉണ്ണിയേശുവിനെയും കൂട്ടി നദിക്ക് കുറുകെ സുരക്ഷിതസ്ഥാനത്തേക്ക് കൊണ്ടുപോകുന്ന വി. ക്രിസ്റ്റഫറിനെ ആശ്രയിക്കാം. നിങ്ങളുടെ യാത്രയിൽ മൂന്നാം നൂറ്റാണ്ടിലെഈ വിശുദ്ധൻ സംരക്ഷിക്കും.

7. ടാക്സി ഡ്രൈവർമാർ – വി. ഫിയാകർ

ഇതൊരു അപകടസാധ്യതയുള്ള ഒരു തൊഴിലായി തോന്നുന്നില്ല, പക്ഷേ അപരിചിതരെയും വാഹനത്തിൽ കയറ്റി പ്രത്യേകിച്ച് അർധരാത്രിയിൽ,പോകുമ്പോൾ തീർച്ചയായും ഭയം തോന്നിയേക്കാം. ഇതൊക്കെ ചിലപ്പോൾ ഡ്രൈവർമാർക്ക് അപകടങ്ങൾക്കും ശാരീരിക ആക്രമണങ്ങൾക്കും വഴിയൊരുക്കുന്നു. സംരക്ഷണത്തിനായി, ഏഴാം നൂറ്റാണ്ടിലെ ഐറിഷ് പുരോഹിതനും തോട്ടക്കാരനുമായ വി. ഫിയാക്കറിന്റെ മാധ്യസ്ഥം അപേക്ഷിക്കാവുന്നതാണ്. അദ്ദേഹം പാരീസിൽ കുതിരവണ്ടികളിൽ സഞ്ചരിക്കുന്നവരുടെ രക്ഷാധികാരിയാണ്.

8. മത്സ്യത്തൊഴിലാളികൾ – വി. പത്രോസ്

ആഴക്കടലിലൂടെയുള്ള യാത്ര വളരെ അപകടകരമാണ്. പ്രത്യേകിച്ച് തീവ്രമായ കാലാവസ്ഥയിൽ. അതുകൊണ്ട് സംരക്ഷണത്തിനായി ആദ്യത്തെ മാർപാപ്പയും എളിയ മത്സ്യത്തൊഴിലാളിയുമായ വി. പത്രോസിന്റെ മദ്ധ്യസ്ഥതയാണ് മത്സ്യത്തൊഴിലാളികൾക്ക് ഏറ്റവും അനുയോജ്യം.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.