മകന് ബാധിച്ച രോഗം ജീവിതത്തിൽ വരുത്തിയ മാറ്റം: പ്രശസ്ത കനേഡിയൻ ഗായകന്റെ വെളിപ്പെടുത്തൽ

പ്രശസ്ത കനേഡിയൻ ഗായകനും നാലു തവണ ഗ്രാമി അവാർഡ് ജേതാവുമായ മൈക്കൽ ബബിൾ തന്റെ കാഴ്ചപ്പാടുകളും ജീവിതത്തോടുള്ള സമീപനവും മാറ്റിമറിച്ചത് എപ്രകാരമാണെന്ന് വിവരിക്കുന്നു.

2016 -ൽ, അദ്ദേഹത്തിന്റെ മൂന്നു വയസുള്ള മകൻ നോഹയ്ക്ക് ഹെപ്പറ്റോബ്ലാസ്റ്റോമ – കരളിന് ബാധിക്കുന്ന കാൻസർ – ഉണ്ടെന്ന് കണ്ടെത്തിയതിനു ശേഷം ജീവിതം ആകെപ്പാടെ മാറിമറിഞ്ഞു. “എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും സ്റ്റേജിൽ പാട്ടിലൂടെ മറ്റുള്ളവരെ രസിപ്പിക്കുന്നതിന് സമയം കണ്ടെത്തിയ ഒരാളായിരുന്നു ഞാൻ. ആ സമയങ്ങളിൽ വലിയ ഈഗോ എന്നെ ഭരിച്ചു” – അദ്ദേഹം തന്റെ മനോഭാവത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു.

ഈ ഒരു അവസ്ഥയിൽ നിന്നും പുറത്തുവരാവാൻ അദ്ദേഹത്തെ സഹായിച്ചത് മകന് ബാധിച്ച കാൻസർ രോഗമായിരുന്നു. അത് അയാൾക്ക് യാഥാർത്ഥ്യബോധം നൽകി. “എന്നിലെ അഹങ്കാരം മാറി” – മൈക്കൽ പറയുന്നു.

2011 -ൽ, തന്റെ ഭാര്യ ലൂയിസാന ലോപിലാറ്റോയുമായുള്ള ബന്ധം എങ്ങനെ ദൃഢമായി നിലനിർത്തുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. “എല്ലാറ്റിനുമുപരിയായി, പരസ്‌പരം മനസിലാക്കുക എന്നതാണ് പ്രധാനം. ഞങ്ങൾ എല്ലാം തികഞ്ഞവരാണെന്ന് ഞാൻ പറയുന്നില്ല; അങ്ങനെ ആരുമില്ല. പക്ഷേ, ഞങ്ങൾക്ക് രണ്ടു പേർക്കും ആ ധാരണയുണ്ട്” – അദ്ദേഹം കൂട്ടിച്ചേർത്തു.

നോഹയുടെ കാൻസർ രോഗം ഇപ്പോൾ ഭേദപ്പെട്ടു. ഇന്നവർക്ക് നോഹയെ കൂടാതെ മൂന്നു മക്കൾ കൂടിയുണ്ട്. ഏലിയാസ് (7), വിദ (4), 5 മാസം പ്രായമുള്ള സീലോ എന്നിവരാണവർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.