സിറിയയിൽ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുന്നു

സിറിയയിൽ ക്രിസ്ത്യാനികളെയും മറ്റ് മതന്യൂനപക്ഷങ്ങളും കൂട്ടക്കൊലചെയ്യുന്നതായി റിപ്പോർട്ട്. ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ റൈറ്റ്സിന്റെ റിപ്പോർട്ടനുസരിച്ച് കഴിഞ്ഞ ദിവസങ്ങളിൽ 1000ത്തിൽ അധികം പേരെയാണ് കൊന്നൊടുക്കിയത്. ക്രിസ്ത്യാനിളെയും മറ്റ് ന്യൂനപക്ഷങ്ങളെയും അസദ് അനുകൂലികളായ അലവി വിഭാഗക്കാരെയും ഇല്ലാതാക്കുകയാണ് ലക്‌ഷ്യം.

മൂന്ന് മാസങ്ങൾക്ക് മുൻപ് പ്രസിഡന്റ് ബഷർ അൽ അസദിനെ സൈനിക അട്ടിമറിയിലൂടെ ഭരണത്തിൽ നിന്നും പുറത്താക്കിയതിന് ശേഷം അപ്രതീക്ഷിത സംഭവങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. തഹ്രീർ അൽ ശാം (എച്ച്ടിഎസ്) ഭരണത്തിൽ വന്ന ശേഷം ദിവസങ്ങളായി കൊലപാതകങ്ങളും അക്രമങ്ങളും മാത്രമാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്. ക്രിസ്ത്യാനികൾക്കും മറ്റ് മതന്യൂനപക്ഷങ്ങൾക്കുമെതിരെ ആണ് അക്രമങ്ങൾ.

ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ റൈറ്റ്സ് റിപ്പോർട്ട് ചെയ്യുന്നത് കഴിഞ്ഞ ദിവസം 1000ത്തിൽ അധികം പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്നാണ്. അലവൈറ്റ് ന്യൂനപക്ഷത്തിലെ അംഗങ്ങൾ കൂടുതലായി താമസിക്കുന്ന പടിഞ്ഞാറൻ സിറിയയിലെ തീരദേശ മേഖലയിൽ ആണ് കൂടുതൽ ആക്രമണങ്ങൾ നടന്നത്. കൊല്ലപ്പെട്ടവരിൽ നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ട്.

അസദ് കുടുംബം അലവി വിഭാഗക്കാർ ആണെന്നതാണ് അവർക്കെതിരെ ഇപ്പോഴത്തെ ഭരണകൂടം തിരിയാൻ കാരണം. അസദ് പുറത്താക്കപ്പെട്ടതോടെ ഈ വിഭാഗത്തെതന്നെ എച്ച്ടിഎസ് തങ്ങളുടെ എതിരാളികളായി കണ്ടു. അതിനാലാണ് സുരക്ഷാ സേന, അലവികളെ കൊന്നൊടുക്കാൻ ആരംഭിച്ചത്. അസദിനെ പുറത്താക്കിയ എച്ച്ടിഎസ് സർക്കാരിന് നേതൃത്വം നൽകുന്നത് സുന്നി വിഭാഗം ആണ്.

അഹമ്മദ് അൽ-ഷറയാണ് ഇടക്കാല പ്രസിഡന്റ്. അസദിനെ പുറത്താക്കി ഭരണം തുടങ്ങിയപ്പോൾ അഹമ്മദ് അൽ-ഷറ ആദ്യം പറഞ്ഞത് എല്ലാ സമുദായങ്ങളെയും പ്രതിധീകരിക്കുന്ന ഒരു രാഷ്ട്രീയ നേതൃത്വം സിറിയയിൽ കെട്ടിപ്പടുക്കുമെന്നായിരുന്നു. ‌ പക്ഷേ, ഇപ്പോൾ നിലനിൽപ്പിനും ജീവനും വേണ്ടി അലവികളും ക്രിസ്ത്യാനികളും ന്യൂനപക്ഷരും നെട്ടോട്ടത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.