കെവിൻ ജെയിംസിന്റെ അസാധാരണമായ ഉപവാസത്തിന് പിന്നിലെ പിതൃസ്നേഹം

നടൻ, കൊമേഡിയൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെടുന്ന കെവിൻ ജെയിംസ് തന്റെ മകളുടെ അസുഖകാലത്ത് 40 ദിവസത്തിലധികം ഉപവസിച്ചു; അദ്ദേഹത്തിന്റെ വാക്കുകൾ സ്ഥിരോത്സാഹത്തിന്റെയും വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ശ്രദ്ധേയമായ പാഠം നമുക്ക് പകർന്നു നൽകുന്നു.

വർഷങ്ങളായി, സിറ്റ്‌കോമുകളിലായാലും സിനിമകളിലായാലും സ്റ്റാൻഡ്-അപ്പ് പരിപാടികളിലായാലും നർമ്മം, ഊഷ്മളത, പ്രത്യേക ആകർഷണം എന്നിവയിലൂടെയാണ് അമേരിക്കക്കാരനായ ഈ നടൻ തന്റെ കരിയർ കെട്ടിപ്പടുത്തത്. എന്നിരുന്നാലും, തന്റെ ജീവിതത്തെക്കുറിച്ച് അദ്ദേഹം പങ്കുവച്ച ഒരു അനുഭവത്തിനു വിനോദവുമായോ തമാശയുമായോ യാതൊരു ബന്ധവുമില്ല. നീണ്ട നാല്പത്തിയൊന്നു ദിവസത്തെ ഉപവാസത്തെക്കുറിച്ചാണ് ഈ നടൻ തന്റെ പ്രേക്ഷകരുമായി പങ്കുവച്ചത്.

ഒരു അഭിമുഖത്തിനിടെ, ജെയിംസ് തന്റെ മകളുടെ അസുഖവുമായി ബന്ധപ്പെട്ട ഒരു സംഭവം വിവരിച്ചു. മകളുടെ ആ അവസ്ഥയിൽ അദ്ദേഹം 41.5 ദിവസം നീണ്ടുനിന്ന ഒരു ഉപവാസം അനുഷ്ഠിച്ചു. ശരീരത്തിൽ ഇലക്ട്രോലൈറ്റുകൾ ആവശ്യമായതിനാൽ വെള്ളവും ചെറിയ അളവിൽ ഉപ്പും മാത്രം കഴിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഈ ദിനങ്ങൾ പിന്നിട്ടത്. ഇത് സ്വന്തം ആവശ്യത്തിനായി ഒരു നേർച്ചപോലെയോ സ്വയം അച്ചടക്കമായോ അല്ല, മറിച്ച് ഉത്കണ്ഠയിൽ നിന്നും സ്നേഹത്തിൽ നിന്നും ജനിച്ച സഹജമായ ഒന്നായിട്ടാണ് അനുഷ്ഠിച്ചത്.

ഇത്രയും ദിവസത്തെ തന്റെ ഉപവാസം മകളുടെ രോഗ മുക്തിക്കായി അദ്ദേഹം സമർപ്പിച്ചു. ദിവസങ്ങൾ കഴിയുന്തോറും മകളുടെ ആരോഗ്യം മെച്ചപ്പെടുന്നതായി അദ്ദേഹത്തിന് കാണാൻ കഴിഞ്ഞു. ആ യുക്തിയിൽ ആഴത്തിലുള്ള മാനുഷികമായ എന്തോ ഒന്ന്,ഏതൊരു രക്ഷിതാവിനും പെട്ടെന്ന് മനസ്സിലാകുന്ന എന്തോ ഒന്ന് എന്നാണ് അദ്ദേഹം പറയുന്നത്. സ്നേഹം അപൂർവമായി മാത്രമേ പരിശ്രമം കണക്കാക്കുന്നുള്ളൂ. അത് അസൗകര്യം അളക്കുന്നില്ല. ഒരു കുട്ടി കഷ്ടപ്പെടുമ്പോൾ, മാതാപിതാക്കളുടെ ഹൃദയം അതിന്റെ ഏറ്റവും ഉന്നതമായ രീതിയിൽ പ്രതികരിക്കുന്നു എന്നുള്ളതിന്റെ തെളിവാണ് അത്.

ജെയിംസ് ആ ദൃഢനിശ്ചയം ഒരു ഹ്രസ്വവും എന്നാൽ വാചാലവുമായ ഒരു പ്രസ്താവനയിലൂടെ പിടിച്ചെടുത്തു:

“ഞാൻ ഒരു കാര്യത്തിൽ ഉറച്ചുനിന്നാൽ, എനിക്ക് അത് സാധിച്ചെടുക്കാൻ കഴിയും.”

സംസാരിച്ച സാഹചര്യങ്ങൾക്കപ്പുറം പ്രതിധ്വനിക്കുന്ന ഒരു വാക്യമാണിത്. പ്രചോദനം കടമയിൽ അല്ല, സ്നേഹത്തിൽ ഉറച്ചു നിൽക്കുന്ന ഒന്നാണെന്ന് ഇത് സൂചിപ്പിക്കുന്നു.

അതുകൊണ്ടാണ് നോമ്പുകാലത്ത് ഇത് പ്രസക്തമാകുന്നത്.

പല കത്തോലിക്കരും, നോമ്പുകാല തീരുമാനങ്ങൾ ആവേശത്തോടെ ആരംഭിക്കുകയും ക്രമേണ അത് തുടരാൻ കഴിയാതെ വരികയും ചെയ്യാറുണ്ട്. ഉപവാസങ്ങൾക്ക് അവയുടെ പുതുമ നഷ്ടപ്പെടുന്നു. ത്യാഗങ്ങൾ മടുപ്പിക്കുന്നതായി തോന്നുന്നു.

എന്നാൽ തന്റെ മകളോടുള്ള സ്നേഹം ജെയിംസിന്റെ ഉപവാസം സാധ്യമാക്കി. അത് ബുദ്ധിമുട്ടുകളെ ലക്ഷ്യമാക്കി മാറ്റി. ഇത് തന്നെയാണ് നോമ്പുകാലത്തിലും നാം ചെയ്യേണ്ടത്. നോമ്പുകാലത്തിലെ പ്രവർത്തികൾ നമ്മുടെ സഹിഷ്ണുതയെ പരീക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതല്ല, മറിച്ച് ആത്യന്തികമായി പ്രധാനപ്പെട്ടതിനോട് അടുപ്പം വർധിപ്പിക്കാനാണ്. സ്നേഹത്തിൽ നിന്ന് ത്യാഗം ഒഴുകുമ്പോൾ, അത് പലപ്പോഴും കൂടുതൽ ഭാരം കുറഞ്ഞതായി, നിശബ്ദമായി സന്തോഷകരമായി പോലും മാറുന്നു.

കത്തോലിക്കാ പാരമ്പര്യത്തിൽ ജനിച്ചു വളർന്ന ജെയിംസ്, വിശ്വാസത്തെയും പ്രാർഥനയെയും തന്റെ ജീവിതത്തിന്റെ ഭാഗമാക്കുന്നതിനെക്കുറിച്ച് പലപ്പോഴും തുറന്നു സംസാരിച്ചിട്ടുണ്ട്. ഉപവാസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ , അത് വളരെ വ്യക്തിപരമാണെങ്കിലും, ആ പാരമ്പര്യത്തിൽ ആഴത്തിൽ പരിചിതമായ ഒന്നിനെ പ്രതിധ്വനിപ്പിക്കുന്നു: സ്നേഹത്തിന് ആശ്വാസത്തെക്കാൾ കൂടുതൽ നമ്മെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന ആശയം അത് നൽകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.