ബംഗളൂരിൽ കത്തോലിക്കാ പള്ളി ആക്രമിച്ചു; തിരുവോസ്തി വലിച്ചെറിഞ്ഞു

ബംഗളൂരിൽ കത്തോലിക്കാ ദേവാലയത്തിനു നേരെ ആക്രമണം. ബംഗളൂരു അതിരൂപതയ്ക്കു കീഴിൽ ഉള്ള കെംഗേരി സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിനു നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണം ഉണ്ടായത്.

ദേവാലയത്തിനുള്ളിൽ കടന്ന ആക്രമി സക്രാരി കുത്തി തുറക്കുകയും തിരുവോസ്തി വലിച്ചെറിയുകയും ചെയ്തു. അൾത്താരയിലെ തിരുവസ്ത്രങ്ങളും രൂപങ്ങളും തട്ടിമറിച്ച നിലയിലായിരുന്നു. പള്ളി വികാരി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പിന്നിലെ വാതിലിലൂടെ ഒരാള്‍ ദേവാലയത്തില്‍ കയറുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ആക്രമണത്തില്‍ ബംഗളുരു അതിരൂപത അപലപിച്ചു