കുഞ്ഞുങ്ങൾക്കുവേണ്ടി അനുദിനം പ്രാർഥിക്കാം ഈ തിരുവചനങ്ങളിലൂടെ

കുഞ്ഞുങ്ങൾക്കുവേണ്ടിയുള്ള പ്രാർഥനയോടെയാണ് അനുദിനവും ഓരോ മാതാപിതാക്കളും ഉണർന്നെഴുന്നേൽക്കുന്നത്. മക്കൾക്കായുള്ള പ്രാർഥനയ്ക്കാണ്  അവർ ജീവിതത്തിൽ ഏറ്റവും മുൻഗണന നൽകുന്നതും. തങ്ങളുടെ മക്കൾ യാതൊരു ആപത്തിലുംപെടാതെ കാത്തുകൊള്ളാൻ മാതാപിതാക്കൾ, പ്രത്യേകിച്ച് അമ്മമാർ നിരന്തരം പ്രാർഥിക്കുന്നു. ഇപ്രകാരമുള്ള പ്രാർഥനയിൽ മാതാപിതാക്കളെ സഹായിക്കുന്ന ഏതാനും വചനങ്ങൾ ഇതാ…

1. “അവന്റെ സന്തതി ഭൂമിയിൽ പ്രബലമാകും. സത്യസന്ധരുടെ തലമുറ അനുഗ്രഹീതമാകും” (സങ്കീ. 112:2).

2. “കർത്താവ് അരുളിച്ചെയ്യുന്നു; നിന്നെ ഉപദ്രപിക്കാൻ ഉണ്ടാക്കിയ ഒരായുധവും ഫലപ്രദമാവുകയില്ല. നിനക്കെതിരെ വിധിപ്രസ്താവിക്കുന്ന എല്ലാ നാവുകളെയും നീ ഖണ്ഡിക്കും” (ഏശയ്യാ 54:17).

3. “കുഞ്ഞുമക്കളേ, നിങ്ങൾ ദൈവത്തിൽനിന്നുള്ളവരാണ്. നിങ്ങൾ വ്യാജപ്രവാചകന്മാരെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. എന്തെന്നാൽ നിങ്ങളുടെ ഉള്ളിലുള്ളവൻ ലോകത്തേക്കാൾ വലിയവനാണ്” (1 യോഹ. 4: 4).

4. എന്തെന്നാൽ ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു നൽകിയത്. ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്” (2 തിമോത്തി 1:7).

5. “എന്തെന്നാൽ നിന്നോടു പോരാടുന്നവരോടു ഞാൻ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കുകയും ചെയ്യും” (ഏശയ്യാ 49:25).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.