ഉണ്ണീശോയുടെ പുൽത്തൊട്ടി സൂക്ഷിച്ചിരിക്കുന്നത് എവിടെയാണെന്ന് അറിയാമോ?

ഉണ്ണീശോയുടെ പുൽത്തൊട്ടി സൂക്ഷിച്ചിരിക്കുന്നത് ബെത്‌ലഹേമിൽ ആണെന്ന് പലരും വിചാരിച്ചേക്കാം. എന്നാൽ അത് അവിടെയല്ല ഉള്ളത്; റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലാണ് ഉണ്ണിശോയുടെ പുൽത്തൊട്ടി ഉള്ളത്.

ഈ ബസിലിക്കയിൽ നിരവധി നൂറ്റാണ്ടുകളായി സൂക്ഷിക്കപ്പെട്ടിരിക്കുന്ന തിരുശേഷിപ്പാണിത്. ഉണ്ണീശോ ജനിച്ച പുൽത്തൊട്ടിയുടെ ഭാഗങ്ങൾ ഇവിടെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. സുവിശേഷമനുസരിച്ച്, ജനനത്തിനുശേഷം ഈശോയെ കിടത്തിയത് ഈ പുൽത്തൊട്ടിയിലാണ്. 432 -ൽ, സിക്‌സ്റ്റസ് മൂന്നാമൻ മാർപാപ്പ, റോമിലെ സെന്റ് മേരി മേജർ ബസിലിക്കയ്ക്കുള്ളിൽ ബെത്‌ലഹേമിലെ ‘ജനനരംഗങ്ങളുടെ ഗ്രോട്ടോ’ നിർമ്മിക്കാൻ തീരുമാനിച്ചു. സഭ പിന്നീട് ‘സാന്താ മരിയ അഡ്പ്രെസെപെം’ എന്ന പേര് സ്വീകരിച്ചു, ലാറ്റിൻ ഭാഷയിൽ ‘നേറ്റിവിറ്റി സീൻ’ എന്നാണ് ഇതിനർഥം.

പുൽത്തൊട്ടിയുമായി ബന്ധപ്പെട്ട മറ്റൊരു തിരുശേഷിപ്പ് സാന്താ മരിയ ലാ മേയറിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്: കൈയ്യോളം വലിപ്പമുള്ള ഒരു ചെറിയ തുണിയാണത്. പാരമ്പര്യമനുസരിച്ച്, മറിയം ഉണ്ണിയേശുവിനെ പൊതിഞ്ഞ തുണിയാണിതെന്ന് കരുതപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.