പ്രാർഥനാജീവിതത്തിൽ ഉറച്ചുനിൽക്കാൻ നമ്മെ സഹായിക്കുന്ന ആറു നുറുങ്ങുവഴികൾ 

പ്രാർഥനാജീവിതത്തിൽ സ്ഥിരതയോടെ മുന്നേറുന്നതിൽനിന്നും നമ്മെ തളർത്തിക്കളയുന്ന ഒരുപാട് കാര്യങ്ങളുണ്ട്. സ്നേഹത്തോടും തീക്ഷ്ണതയോടുംകൂടെ പ്രാർഥിക്കാൻ നമ്മെ സഹായിക്കുന്ന ഏതാനും ചില കാര്യങ്ങൾ പരിചയപ്പെടാം.

1. ദൈവം എപ്പോഴും നമ്മോടു സംസാരിക്കാൻ കാത്തിരിക്കുന്നു

നമ്മോട് സംസാരിക്കാനും നമ്മുടെ സംസാരം കേൾക്കാനും ഒരാളുണ്ടായിരിക്കുക എന്നത് നമുക്ക് വലിയ ആശ്വാസം നൽകുന്ന കാര്യമാണ്. എപ്പോഴും നമ്മോടു സംസാരിക്കാൻ കാത്തിരിക്കുന്ന ഒരു ദൈവം നമുക്കുണ്ട് എന്ന ചിന്ത നമ്മുടെ പ്രാർഥനാസമയങ്ങളെ കൂടുതൽ തീക്ഷ്ണതയുള്ളതാക്കും. ദൈവം നമ്മോടു സംസാരിക്കാൻ ആഗ്രഹിക്കുന്നു എന്ന യാഥാർഥ്യത്തെ മനസ്സിൽ ആഴപ്പെടുത്തുന്നതിലൂടെ പ്രാർഥനാജീവിതത്തിൽ ഉറച്ചുനിൽക്കാനുള്ള പ്രചോദനം ലഭിക്കുന്നു.

2. പരിശുദ്ധ കുർബാനയെന്ന ശക്തമായ പ്രാർഥന

മറ്റേതു പ്രാർഥനകളേക്കാളും വളരെ പ്രധാനപ്പെട്ടതാണ് പരിശുദ്ധ കുർബാന. ദൈവവുമായി നാം ഒന്നാകുന്ന അനുഭവമാണത്. പരിശുദ്ധ കുർബാനയുടെ മുൻപിൽ നമ്മുടെ ഹൃദയവേദനകളുമായി ശാന്തമായി ഇരിക്കുന്നതും പ്രാർഥനതന്നെ. പ്രാർഥനകൾ ചൊല്ലിക്കൂട്ടുന്നതിനേക്കാൾ പരിശുദ്ധ കുർബാനയുടെ മുൻപിൽ ശാന്തമായി സമയം പങ്കിടുന്നതിലൂടെ നമ്മുടെ നിയോഗങ്ങളെയും നമ്മുടെ ജീവിതത്തെയും ദൈവം കടാക്ഷിക്കുന്നുണ്ട്.

3. പ്രാർഥന വ്യക്തത നൽകുന്നു

ജീവിതത്തിൽ നാം കൂടുതൽ പ്രാധാന്യം നൽകുന്നവ എന്തൊക്കെയാണെന്നു മനസ്സിലാക്കാൻ പ്രാർഥനാസമയങ്ങൾ നമ്മെ സഹായിക്കുന്നു. ദൈവത്തേക്കാൾ കൂടുതലായി നമ്മുടെ മനസ്സിൽ സ്ഥാനംപിടിച്ചിട്ടുള്ള വ്യക്തികളായാലും സംഭവങ്ങളായാലും വസ്തുക്കളായാലും അവ നമ്മുടെ പ്രാർഥനാസമയങ്ങളെ കൂടുതൽ അപഹരിക്കും. അവ തിരിച്ചറിഞ്ഞ് ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കാൻ പ്രാർഥനാസമയങ്ങൾ നമ്മെ സഹായിക്കുന്നു. അവ്യക്തമായ തീരുമാനങ്ങളോടെ കർത്താവിന്റെ സന്നിധിയിൽ ശാന്തമായിരിക്കുമ്പോഴാണ് മന:സാക്ഷിയുടെ സ്വരത്തിലൂടെ ദൈവം നമ്മോടു സംസാരിക്കുന്നത്.

4. എങ്ങനെ പ്രാർഥിച്ചു എന്നതാണ് കാര്യം

എത്ര സമയം പ്രാർഥിച്ചു എന്നതിലല്ല, എങ്ങനെ പ്രാർഥിച്ചു എന്നതിലാണ് കാര്യം. ദിവസം മുഴുവൻ പ്രാർഥിച്ചാലും ഹൃദയത്തിൽ ദൈവവുമായി ബന്ധമില്ലെങ്കിൽ ആ പ്രാർഥന ദൈവതിരുമുമ്പിൽ സ്വീകാര്യമല്ല എന്ന് മറക്കാതിരിക്കാം. തിരക്കുകളിലും ഉത്തരവാദിത്വങ്ങളുടെ നടുവിലും പ്രാർഥിക്കാൻ കുറച്ചുസമയമേ നമ്മുടെ കയ്യിലുള്ളൂവെങ്കിലും ആത്മാർഥമായി ദൈവത്തെ വിളിക്കുന്ന പ്രാർഥനാസമയങ്ങളാണ് സ്വർഗത്തിൽ രേഖപ്പെടുത്തപ്പെടുക.

5. പ്രാർഥനയിലൂടെ ലഭിച്ച അനുഭവങ്ങൾ പങ്കുവയ്ക്കുക

പ്രാർഥനയിലൂടെ ദൈവം നമുക്കു നൽകിയ അനുഗ്രഹങ്ങളെ നമ്മുടെ സഹപ്രവർത്തകരോടും കുഞ്ഞുങ്ങളോടും പങ്കുവയ്ക്കുന്നതിലൂടെ പ്രാർഥനയോടുള്ള ആഭിമുഖ്യം മറ്റുള്ളവരിൽ വളർത്താൻ അത് സഹായകരമാകുന്നു. കൂടാതെ, മറ്റുള്ളവരുടെ അനുഭവങ്ങൾ ശ്രവിക്കുന്നതിലൂടെ നമുക്കും പ്രാർഥനാജീവിതത്തിൽ തീക്ഷ്ണതയോടെ മുന്നേറാനുള്ള പ്രചോദനം ലഭിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.