വാഴ്ത്തി വിഭജിച്ച്

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ…

നവംബർ 18, 2022

സ്ഥാപനവാക്യങ്ങളിൽ നാം കേൾക്കുന്ന രണ്ടു വാക്കുകളാണിവ. അപ്പം എടുത്ത് വാഴ്ത്തി വിഭജിച്ചു. വാഴ്ത്തുന്നത് വിഭജിക്കാനാണ്. വാഴ്ത്താതെ വിഭജിച്ചാലും ഉചിതമാവില്ല നമ്മുടെ സഭാചൈതന്യത്തെ സംക്ഷിപ്തമായി അവതരിപ്പിച്ചിരിക്കുന്ന വാക്കുകളിലും ഈ ആത്മീയശൈലി പ്രകടമാണ്. അവനോടു കൂടെ ആയിരിക്കുക, അയക്കപ്പെടുക അല്ലെങ്കിൽ മുറിയപ്പെടുക. വാഴ്ത്തപ്പെട്ട ജീവിതങ്ങളാണ് സന്യാസജീവിതം വാഴ്ത്തുന്നത്. വാഴ്വിന്റെ ഉന്നതങ്ങളിൽ മാത്രം ആയിരിക്കാനാല്ല, പകരം താഴ്ത്തി വിഭജിക്കാനാണ്.

പെരിയ ബഹുമാനപ്പെട്ട ആലക്കളത്തിൽ മത്തായി അച്ചന്റെയും പറേടത്തിൽ ജോസഫ് അച്ചന്റെയും ജീവിതങ്ങൾ വിലയിരുത്തുമ്പോൾ അവർ രണ്ടു പേരും ഈ രണ്ട് ആത്മീയരീതികളുടെ പ്രതീകങ്ങളാണെന്ന് ധ്യാനിക്കാൻ സാധിക്കുന്നു. തന്റെ അവസാന നാളുകളിൽ ദിവ്യകാരുണ്യ ഈശോയുടെ കൂടെയായിരുന്ന പറേടത്തിലച്ചനും പരിശുദ്ധാത്മാവിന്റെ ഉച്ചഭാഷിണി എന്നറിയപ്പെട്ടിരുന്ന, നിഷ്പാദുകനായി ഓടിനടന്നിരുന ആലക്കളത്തിൽ അച്ചനും ഈ വാഴ്ത്തലിന്റെയും വിഭജിക്കപ്പെടലിന്റെയും  നേർക്കാഴ്ചകൾ അല്ലേ. അതിനർത്ഥം, ബഹുമാനപ്പെട്ട ആലക്കളത്തിൽ അച്ചൻ ദിവ്യകാരുണ്യ സന്നിധിയിൽ ആയിരുന്നില്ല എന്നോ, ബഹുമാനപ്പെട്ട പറേടത്തിൽ അച്ചൻ പ്രേഷിതപ്രവർത്തനം നടത്തിയില്ല എന്നോ അല്ല.

ഈ കാലഘട്ടത്തിന്റെ ദിവ്യകാരുണ്യ പ്രേഷിതന് അത്യന്താപേക്ഷിതമായ ഈ രണ്ട് ആത്മീയമനോഭാവങ്ങളും ആർജ്ജിച്ചെടുക്കാൻ പ്രേരിപ്പിക്കുന്നവയാണ്. സന്യാസജീവിതവും വൈദികജീവിതവും മനുഷ്യനന്മക്കു വേണ്ടിയുള്ളതും സാമൂഹ്യസേവനങ്ങൾക്കു വേണ്ടി മാത്രമുള്ളതും എന്ന് വ്യാഖ്യാനിക്കപ്പെട്ടാൽ അവഈ രണ്ട് ജീവിതം സ്വർഗ്ഗത്തിലേക്ക്, ദൈവത്തിങ്കലേക്ക് ഉയർത്തി വളർത്തുന്ന പ്രാർത്ഥനാജീവിതത്തിൽ പ്രസക്തിയില്ലെന്നു വന്നാൽ അവിടെ ഒരു പുനർവിചിന്തനത്തിന് ഈ പിതാക്കന്മാർ മറക്കാനാവാത്ത അടയാളമായി ഉയർന്നുനിൽക്കുന്നു.

വാഴ്ത്തപ്പെടാതെയുള്ള വിഭജനം ചിലപ്പോഴൊക്കെ വിഭജിച്ച് വേർപെട്ടു പോകുന്നതിലേക്ക് നയിക്കുന്നില്ലേ എന്നും ചിന്തിക്കണം. വിഭജിക്കപ്പെടുന്നത് വേർപ്പെടാനല്ല. വിശുദ്ധ കുർബാന ക്രമത്തിൽ പുരോഹിതൻ വിഭജിച്ച അപ്പക്കക്ഷണങ്ങൾ കാസാമുകളിൽ വീണ്ടും ചേർത്തുപിടിക്കുന്ന കർമ്മം അതാണ് നമ്മെ ഓർമിപ്പിക്കുന്നത്. എൻ ജീവിതത്തെ വിഭജിക്കുന്ന കരങ്ങളിൽ ഞാൻ ചേർന്നുനിൽക്കാൻ എന്നും ഓർക്കണം. ആ രക്ഷയുടെ കയ്യിൽ നിന്നും എന്നെ എടുത്തുയർത്തിയ ആ വാഴ്ത്തുന്ന കരങ്ങളിൽ നിന്നും വേർപെട്ടു പോകാതെ എഈ രണ്ട് വിഭജനം അപരന് വിശപ്പടക്കാനുള്ള അപ്പമായിത്തീരണം.

വാഴ്ത്താതെയുള്ള വിഭജനവും വിഭജിക്കപ്പെടാതെയുള്ള വാഴ്ലകളും
അപകടകരമല്ലേ?

ഫാ. ആൻ്റണി മഠത്തിൽച്ചിറ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.