എല്ലാവരും ദൈവത്തിന്റെ മക്കൾ

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: എൺപത്തിയഞ്ചാം ദിനം, ജൂലൈ 30, 2022 

ദിവ്യകാരുണ്യ മിഷനറി സഭ നവതി ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ ബഹു. ജോസഫ് പറേടത്തിലച്ചന്റെ “ബാഹ്യമായ കഴിവിൽ ആകൃഷ്ടനായ് ഞാൻ ആരെയും സ്നേഹിക്കുന്നില്ല. എല്ലാവരും ദൈവത്തിന്റെ മക്കളാണ്” എന്ന പിതൃമൊഴി എന്റെ മനസിൽ തെളിഞ്ഞുവരുന്നു.

വേർതിരിവുകളില്ലാതെ സഭാംഗങ്ങൾ എല്ലാവരെയും ദൈവമക്കളായി കണ്ട് സ്നേഹിക്കാൻ പറേടത്തിലച്ചന്റെ നേതൃത്വപാടവത്തിനു കഴിഞ്ഞു എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. അച്ചൻ പകർന്നുനൽകിയ ഈ സ്നേഹചൈതന്യം നമുക്കും അനുകരിക്കാവുന്നതാണ്. സഭയെ സ്നേഹിക്കുക, സഭാംഗങ്ങളെ വേർതിരിവുകളില്ലാതെ സ്നേഹിക്കുക, പരിഗണിക്കുക. അതിലാണ് ദിവ്യകാരുണ്യ കൂട്ടായ്മയുടെ സൗന്ദര്യം അടങ്ങിയിരിക്കുന്നത്. വേർതിരിവുകളില്ലാത്ത കൂട്ടായ്മയിലാണ് സഭ തഴച്ചുവളരുന്നത്. വേർതിരിവുകളും പക്ഷപാതങ്ങളും സഭാസമൂഹത്തിൽ മുറിവുകൾ സൃഷ്ടിക്കും.

നമ്മുടെ സഭാനിയമത്തിൽ പറയുന്നതുപോലെ, ” ഓരോ സഭാംഗങ്ങളുടെ ജീവിതവും സഹോദര്യസ്നേഹവും വിശുദ്ധ കുർബാനയിലേക്കും വിശുദ്ധ കുർബാനയിൽ നിന്നും ആയിരിക്കട്ടെ .സന്യാസ-പൗരോഹിത്യ പ്രേഷിതവഴിത്താരകളിൽ നമ്മുടെ സന്യാസ സഹോദരർ ആരും അന്യരല്ല; ദൈവത്തിന്റെ മക്കളാണന്ന തിരിച്ചറിവിൽ ആഴപ്പെടാം.

ബ്ര. വിപിൻ മാത്യു ഏഴാംപറമ്പിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.