വ്രതവാഗ്ദാനം: ഈശോയുടെ ശൂന്യവത്ക്കരണത്തിലേക്കുള്ള വളർച്ച

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: എഴുപത്തിയൊമ്പതാം ദിനം, ജൂലൈ 24, 2022

“വ്രതവാഗ്ദാനം വഴി ഞാൻ ലോകത്തിന്റെ പൊതുസ്വത്തായി മാറിയിരിക്കുന്നു” – ആലക്കളത്തിൽ മത്തായി അച്ചൻ

വ്രതവാഗ്ദാനം ചെയ്യുന്ന ഓരോ വ്യക്തിയും തന്റെ തന്നെ ഉള്ളായ്മയെ മറന്ന്, തനിക്കു വേണ്ടി മാത്രം കരുതുന്നതിൽ നിന്ന് പിന്മാറി ലോകത്തിനു മുഴുവനായി മാറുകയാണ്. ഓരോ വ്രതവാഗ്ദാനവും നമ്മെ ഓർമ്മപ്പെടുത്തുന്നത് ഈശോയെപ്പോലെ സ്വയം ശൂന്യവത്ക്കരിക്കാനാണ്. ഈശോ തനിക്കു വേണ്ടി ഒന്നും കരുതിവയ്ക്കാതെ എല്ലാം ലോകത്തിനു നൽകിയപ്പോൾ അവൻ ലോകത്തിന്റെ മുഴുവൻ ജീവനായി മാറി, ലോകത്തിന്റെ അപ്പമായി മാറി.

വ്രതവാഗ്ദാനം വഴി ഞാനും വളരേണ്ടത് ഈശോയുടെ ഈ ശൂന്യവത്ക്കരണത്തിലേക്കാണ്. ഈ ശൂന്യവത്കരണത്തിന്റെ ആഴത്തിലേക്ക്  വളരുമ്പോൾ ഞാനും ലോകത്തിന്റെ ജീവനായും പൊതുസ്വത്തായും മാറും.

ബ്ര. ജയ്സൺ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.