പരാതികളും പരിഭവങ്ങളുമില്ലാതെ ജീവിച്ചാലോ

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റിയാറാം ദിനം, ആഗസ്റ്റ് 20, 2022

ദിവ്യകാരുണ്യ മിഷണറി സഭാംഗമായ ഡോ. ഡെന്നിസ് പട്ടേരുപറമ്പിൽ ക്രോഡീകരിച്ച ‘മൺചിരാതിലെ അഗ്നിനാളങ്ങൾ’ എന്ന ഗ്രന്ഥത്തിൽ, ബ്രദർ സേവ്യർ വേങ്ങശ്ശേരി സഭാസ്ഥാപകരിൽ ഒരാളായ ബഹുമാനപ്പെട്ട ജോസഫ് പറേടത്തിലച്ചനെക്കുറിച്ച്, ‘സ്നേഹത്തിന്റെ വെള്ളരിപ്രാവ്’ എന്ന ഒരു ഓർമ്മക്കുറിപ്പ് എഴുതിയിട്ടുണ്ട്. അതിൽ സേവ്യർ ബ്രദർ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു: “എന്നെ ഒത്തിരി ആകർഷിച്ചത് പറേടത്തിൽ അച്ചന്റെ പരാതികളും പരിഭവങ്ങളുമില്ലാത്ത ജീവിതമാതൃകയായിരുന്നു. ക്രിസ്തുവിന്റെ കാര്യങ്ങളിൽ സ്വയം മറന്ന് വ്യാപരിച്ചുകൊണ്ട് ജീവിക്കും. പാവപ്പെട്ട ഒരു സന്യാസ സഭയെ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിൽ അച്ചൻ ഒരുപാട് അദ്ധ്വാനിച്ചിട്ടുണ്ട്. ലാളിത്യത്തിന്റെയും ആത്മീയതയുടെയും ആർജ്ജവത്വത്തിന്റെയും അനുസരണത്തിന്റെയും പക്വമായ ജീവിതശൈലി കൊണ്ട് സഭയെ നയിച്ച വ്യക്തിയാണ് ബഹു. പറേടത്തിലച്ചൻ.”

പറേടത്തിലച്ചൻ സ്നേഹത്തിന്റെ വെള്ളരിപ്രാവായത് പരാതികളോ, പരിഭവങ്ങളോ  ഇല്ലാത്ത ജീവിതം നയിച്ചുകൊണ്ടാണ്. ദിവ്യകാരുണ്യ സ്നേഹത്തിന്റെ വെള്ളരിപ്രാവാകാൻ സഭാപിതാവ് നമുക്ക് നൽകുന്ന ഇന്നത്തെ നിർദ്ദേശം പരാതികളോ, പരിഭവങ്ങളോ ഇല്ലാതെ ജീവിക്കാൻ പഠിക്കുക എന്നതാണ്. അത് സന്യാസ ജീവിതത്തിൽ സന്തോഷവും സമാധാനവും നൽകുമെന്നതിൽ ഒരു തർക്കവുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.