
പോളണ്ടിന്റെ അതിർത്തിയിലുള്ള ഒരു ചെറിയ ചെക്ക് ഗ്രാമമാണ് നെരാറ്റോവ്. അവിടെയുള്ള ദി അസംപ്ഷൻ ഓഫ് ദി വിർജിൻ മേരി എന്ന പേരിലറിയപ്പെടുന്ന ദൈവാലയത്തിന്റെ മനോഹരമായ ഗ്ലാസ് മേൽക്കൂര തീർത്ഥാടകർക്ക് നൽകുന്നത് സ്വർഗ്ഗീയ കാഴ്ചയാണ്.
ഈ ദേവാലയം ബൊഹീമിയയിലെ ഏറ്റവും സവിശേഷമായ കെട്ടിടങ്ങളിൽ ഒന്നാണ്. പതിനേഴാം നൂറ്റാണ്ടുമുതൽ ഈ ഗ്രാമം ഒരു ജനപ്രിയ തീർത്ഥാടന കേന്ദ്രമായിരുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ മനോഹരമായി കൊത്തിയെടുത്ത രൂപം കാണാൻ വേണ്ടി ചുറ്റുമുള്ള ദേശങ്ങളിൽ നിന്നുള്ള ആളുകൾ നെരാറ്റോവിൽ എത്തുമായിരുന്നു. മുൻപുണ്ടായിരുന്ന അത്ര ഖ്യാതി നിലവിൽ ഈ ഇടത്തിനില്ലെങ്കിലും ഈ ദൈവാലയവും അതിന്റെ ഗ്ലാസ് മേൽക്കൂരയും വീണ്ടും പ്രസിദ്ധമായിക്കൊണ്ടിരിക്കുന്നു. ഒരുകാലത്ത് തകർന്ന ഘടനയുടെ അതുല്യമായ പുനർനിർമ്മാണമാണ് ഇതിന് കാരണം.
ആധുനിക പുനരുദ്ധാരണ പ്രവർത്തനങ്ങളുടെയും ഒരു ചെറിയ ഭാഗ്യത്തിന്റെയും ഫലമായാണ് ഇപ്പോഴത്തെ രൂപകൽപ്പന സാധ്യമായത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ, ഈ ദൈവാലയം കത്തിച്ചുകളഞ്ഞു. പിന്നീട് കമ്മ്യൂണിസ്റ്റ് ഭരണകാലത്തു അത് പൊളിച്ചുമാറ്റാൻ തീരുമാനിച്ചു. ഈ പ്രദേശത്ത് വളരെ പരിചിതമായി തോന്നുന്ന നിരവധി സംഭവങ്ങൾ ഉണ്ടായി. എന്നിരുന്നാലും, അത് നശിപ്പിക്കാനുള്ള ഫണ്ടിന്റെ അഭാവം കാരണം, പള്ളി നിലംപരിശാകാതെ രക്ഷപ്പെട്ടു.
നെരാറ്റോവ് പള്ളിയുടെ ഉൾവശം
നെരാറ്റോവ് ദൈവാലയത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ ആദ്യം ശ്രദ്ധിക്കുക അതിമനോഹരവും ആകർഷകവും സുതാര്യവുമായ അതിന്റെ മേൽക്കൂരയാണ്. വെയിലുള്ള ദിവസം, ദൈവാലയത്തിന്റെ അകത്തളം മുഴുവൻ പ്രകാശിക്കും. എന്നാൽ ഈ രീതിയിൽ മേൽക്കൂര നിർമ്മിക്കപ്പെട്ടത് 2007 ലാണ്. വെയിൽ ഉള്ള ദിവസങ്ങളിൽ ദൈവാലയത്തിന്റെ മേൽക്കൂര അതിമനോഹരമാണ്.
സഞ്ചാരികളും തീർത്ഥാടകരും നെരാറ്റോവ് പള്ളിയും അതിന്റെ ആസ്ഥാനം എന്ന് വിളിക്കുന്ന ചെക്ക് റിപ്പബ്ലിക്കിലെ ഈ ചെറിയ ഗ്രാമവും സന്ദർശിക്കേണ്ടതാണ്.