വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം: മുപ്പത്തിയാറാം ദിനം

ജിന്‍സി സന്തോഷ്‌

“അലക്സാണ്ടറിന്റെയും റൂഫസിന്റെയും പിതാവായ കിറേനക്കാരൻ ശിമയോൻ നാട്ടിൻപുറത്തു നിന്നു വന്ന് അതിലേ കടന്നുപോവുകയായിരുന്നു. യേശുവിന്റെ കുരിശ്  ചുമക്കാൻ അവർ അവനെ നിർബന്ധിച്ചു” (മർക്കോ. 15:21).

വഴിയിൽ കാഴ്ച്ച കാണാൻ നിന്നപ്പോൾ നിർബന്ധിച്ച് കളത്തിലേക്ക് തള്ളിയിറക്കിയതാണ് ക്രിസ്തുവിന്റെ കുരിശ് താങ്ങാൻ. മനസ്സില്ലാമനസ്സോടെയാണങ്കിലും, തളർന്നപ്പോൾ താങ്ങായി വന്ന് ശിമയോൻ കുരിശിന്റെ അറ്റം പിടിച്ചപ്പോൾ അവന്റെ മക്കളെ റോമാസഭയിലെ അറിയപ്പെടുന്നവരാക്കി എന്നതാണ് (റോമാ 16:13) ക്രിസ്തുവിന്റെ വിശ്വസ്തത.

അപ്പൻ ശിമയോൻ കുരിശിന്റെ വഴിയേ നടന്നപ്പോൾ അവന്റെ മക്കൾക്ക് വഴിതെറ്റാതെ സുവിശേഷവീഥിയിൽ നിലനില്പിന്റെ വരം നല്കിയ ക്രിസ്തു. തളർന്നപ്പോൾ താങ്ങായവന്റെ പേരും തിരുവെഴുത്തിന്റെ താളുകളിൽ കുറിച്ചിടാൻ മറക്കാത്ത ക്രിസ്തു. അവന്റെ സ്നേഹം ഇപ്പോഴും മാറ്റമില്ലാതെ നിലനിൽക്കുമ്പോൾ നമ്മുടെ മക്കൾ, ഈ തലമുറ സഭയെയും വിശ്വാസത്തെയും ചോദ്യം ചെയ്യുന്നു.

ക്രിസ്തുവിന്റെ കുരിശിന്റെ വഴിയിലെ ശിമയോനായി ഞാനും നീയും  മാറിയിരുന്നെങ്കിൽ ഈ ലോകമൊരുക്കുന്ന കെണികളിൽ വീണുപോകാതെ നമ്മുടെ തലമുറകളെ അവിടുന്ന് നിലനിൽപ്പിന്റെ കൃപകളാൽ നിറക്കുമായിരുന്നു.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.