ക്രൂശിതാ, നിന്നെയെനിക്കെന്തൊരിഷ്ടം: നോമ്പുകാല വിചിന്തനങ്ങൾ 36

സ്നേഹം കാൽവരിയിലെ കുരിശിൽ ബലിയായി മാറുന്നു. ദൈവം മനുഷ്യനായി മൂന്നാണികളിൽ പീഡകൾ സഹിക്കുന്നു. അത് നിനക്ക് എന്നോടുള്ള പ്രതിഫലം ഇച്ഛിക്കാത്ത സ്നേഹത്തെപ്രതിയാണെന്ന് ഞാൻ തിരിച്ചറിയുന്നു. ആ സ്നേഹം നിന്റെ കുരിശിലേക്ക് എന്നെയും അടുപ്പിക്കുന്നു നാഥാ. ക്രൂശിതനായവനേ, നിന്നെ ഇന്ന് ഞാൻ അത്രമേൽ സ്നേഹിക്കുന്നു.

ഫാ. അലക്സ് മാത്യു ഇളംതുരുത്തിയിൽ MST 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.