ക്രൂശിതാ, നിന്നെയെനിക്കെന്തൊരിഷ്ടം: നോമ്പുകാല വിചിന്തനങ്ങള്‍ 28

എനിക്കു വേണ്ടി മുറിയപ്പെട്ട നിന്റെ ജീവിതം കൃപയുടെ അള്‍ത്താരയില്‍ എനിക്കുള്ള നിത്യഭോജ്യമായി നീ നല്‍കിയല്ലോ. ഞാനും മുറിയപ്പെടുമ്പോള്‍ നിന്നെപ്പോലെ പരാതികളില്ലാതെ, പരിഭവമുതിര്‍ക്കാതെ എന്നെയും നിന്റെ കരുണയില്‍ എന്റെ ജീവിതത്തിന്റെ അത്താഴമേശയില്‍ നിസ്വാര്‍ത്ഥമായി പങ്കുവയ്ക്കാന്‍ പഠിപ്പിക്കേണമേ. ബലിയേക്കാള്‍ കരുണ ആഗ്രഹിച്ച് സ്വയം ബലിയായിത്തീര്‍ന്ന ക്രൂശിതാ, നിന്റെ നിതാന്തസ്നേഹത്തിനു മുന്നില്‍ പപപങ്കിലമായ എന്റെ ജീവിതം നല്‍കുന്നു. പ്രാണന്‍ പകുത്തുനല്‍കിയ നിന്റെ അത്താഴമേശയോടു ചേര്‍ന്നു നിന്ന് വേര്‍തിരിവില്ലാതെ എന്റെ സഹോദരങ്ങള്‍ക്ക്‌ നന്മ ചെയ്യാന്‍ ഞാനും വരട്ടെ. എന്തെന്നാല്‍ നിന്റെ കുരിശാണ് എന്റെ ശക്തി.

മോളി ഡെന്നിസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.