ക്രൂശിതാ, നിന്നെയെനിക്കെന്തൊരിഷ്ടം: നോമ്പുകാല വിചിന്തനങ്ങൾ 20

കുരിശിന്റെ ഭാരം! ക്രൂശിതൻ വീണ്ടും നിലത്തു വീഴുന്നു. പിതാവേ, ഞാൻ വഹിക്കുന്ന കുരിശിനും ഭാരമുണ്ട്. എങ്കിലും എന്റെ ഇഷ്ടമല്ല അങ്ങയുടെ തിരുവിഷ്ടം നിറവേറട്ടെ. സഹനത്തിന്റെ തീച്ചൂളയിൽ വെന്തുനീറിയപ്പോൾ ഞാൻ കരഞ്ഞത് നിന്റെ കുരിശിന്റെ ചുവട്ടിൽ നിന്നുകൊണ്ടാണ്. കാൽവരിപ്പാതയിൽ നിനക്ക് താങ്ങായ കെവുറീൻകാരനെപ്പോലെ നീ കൂടെയുണ്ടെന്ന ബോധ്യം മതി, എന്റെ നൊമ്പരങ്ങളിൽ എനിക്ക് കാലിടറാതിരിക്കാൻ. സുനിശ്ചിതമായ ഈ ജീവിതയാത്രയിൽ നിന്റെ നുകം എന്റെ തോളിൽ തരാൻ എന്നെ ശ്രേഷ്ഠനാക്കിയ അങ്ങേ അനന്തകാരുണ്യത്തിനു നന്ദി…

ദീപ്തി വൈശാഖ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.