ക്രൂശിതാ, നിന്നെയെനിക്കെന്തൊരിഷ്ടം: നോമ്പുകാല വിചിന്തനങ്ങൾ 17

ക്രൂശിതാ, എന്നോടുള്ള നിന്റെ ഇഷ്ടമാണ് കുരിശിലെ മരണയാഗം. എല്ലാം നൽകി സ്നേഹിച്ച നിന്റെ ഹൃദയം അറിയാതെ പോയതാണ് എന്റെ വലിയ പിഴ. എനിക്ക് നിന്നെ ഇഷ്ടമാണെന്ന് എന്റെ അധരങ്ങൾ ഉരുവിടുമ്പോഴും ഒറ്റുകൊടുത്ത് ലാഭം കൂട്ടുന്നതിന്റെയും തള്ളിപ്പറഞ്ഞു വേദനിപ്പിക്കുന്നതിന്റെയും കുറ്റബോധം ഇന്നും ഉള്ളിൽ നിറയുന്നു. എന്റെ ഇഷ്ടങ്ങൾ കാൽവരിയോളം ഉയർത്തി നിന്നോടൊപ്പം ഉയിർപ്പ് സ്വന്തമാക്കാൻ കൃപ തരണമേ, ആമ്മേൻ.

ഫാ. മാത്യു പാലാട്ടി CMI 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.