മുലയൂട്ടുന്ന അമ്മമാർക്ക് പ്രാർഥിക്കാൻ ലാ ലെച്ചെ മാതാവ്

നിങ്ങൾ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്ന അമ്മയാണെങ്കിൽ, പലകാര്യങ്ങളും നിങ്ങൾക്ക് പുതിയതായിരിക്കും. പ്രസവം, കുഞ്ഞിനെ പരിചരിക്കൽ, മുലയൂട്ടൽ തുടങ്ങിയ പല കാര്യങ്ങളും അതിൽ ഉൾപ്പെടുന്നു. മുലയൂട്ടുന്ന അമ്മമാർക്ക് പ്രാർഥിക്കാൻ സ്വർഗത്തിൽ ഒരമ്മയുണ്ട്, ലാ ലെച്ചേ മാതാവ്!

മുലയൂട്ടുന്നവരുടെയും ഗർഭിണികളുടെയും രക്ഷാധികാരിയായിയായ ലാ ലെച്ചേ മാതാവിനോടുള്ള ഭക്തി റോമൻ സാമ്രാജ്യത്തിന്റെ കാലഘട്ടത്തിലെ ആദ്യകാല സഭയുടേതാണ്. പരിശുദ്ധ കന്യക കുഞ്ഞായ യേശുവിനെ മുലയൂട്ടുന്നതിന്റെ ചിത്രങ്ങൾ പോലും ഭൂഗർഭ അറകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അന്നുമുതൽ, തങ്ങളുടെ കുഞ്ഞുങ്ങളെ സുരക്ഷിതമായി പ്രസവിക്കുന്നതിനോ മുലയൂട്ടുന്നതിനോ വേണ്ടി വിഷമിക്കുമ്പോൾ സ്ത്രീകൾ ‘ഔർ ലേഡി ഓഫ് ദി മിൽക്ക്’ ലേക്ക് തിരിയുന്നു.

പതിനേഴാം നൂറ്റാണ്ടിൽ, അമേരിക്കൻ ഐക്യനാടുകൾ ഒരു രാഷ്ട്രമായി നിലനിൽക്കുന്നതിനു മുമ്പ്, സ്പാനിഷ് കുടിയേറ്റക്കാരാണ് ഈ ഭക്തി പ്രചരിപ്പിച്ചത്. ഗർഭിണിയാകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കും അമ്മമാർക്കും വേണ്ടിയുള്ള ഒരു പ്രശസ്തമായ ദേശീയ തീർഥാടന കേന്ദ്രമാണ് അമേരിക്കയിലെ ലാ ലെച്ചെ മാതാവിന്റെ ദൈവാലയം.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.