ക്രൈസ്തവ പീഡനം കടുക്കുന്നു; തുർക്കി അടുത്ത ഈജിപ്തായി മാറുമോ?

ലോകമെമ്പാടും ക്രൈസ്തവർ പീഡനത്തിന് ഇരയാവുകയാണ്. ക്രിസ്തുവിൽ ഉള്ള വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെടുന്നവരും പീഡനങ്ങളും മർദ്ദനങ്ങളും വിവേചനവും അനുഭവിക്കേണ്ടി വരുന്നവരുടെയും എണ്ണം അനുദിനം വർധിക്കുകയാണ്. അടുത്ത നാളുകളായി ക്രൈസ്തവ പീഡനത്തിന്റെ കാര്യത്തിൽ മുൻ നിരയിലേയ്ക്ക് എത്തിയ ഒരു രാജ്യമാണ് തുർക്കി. ഇസ്ലാമിക നിയമങ്ങളെ അനുകൂലിച്ചുകൊണ്ട് രാജ്യത്തെ ക്രൈസ്തവ വിഭാഗങ്ങളെ താഴ്ത്തിക്കെട്ടുന്ന, ഇല്ലായ്മ ചെയ്യുന്ന തുർക്കി മറ്റൊരു ഈജിപ്ത് ആയി മാറുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

തുർക്കിയിൽ മനുഷ്യാവകാശ ലംഘനങ്ങളിൽ ക്രമാനുഗതമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ക്രിസ്ത്യാനികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള വിവേചനങ്ങൾ ആണ് ഏറെയും. ഒരു മതേതര ജനാധിപത്യ രാഷ്ട്രം എങ്ങനെയാണ് മതസ്വാതന്ത്ര്യ സംരക്ഷണത്തിൽ നിന്ന് മതസ്വാതന്ത്ര്യ ദുരുപയോഗത്തിലേക്ക് എത്തുക? ഈജിപ്തിലും ഇതു തന്നെയായിരുന്നു സ്ഥിതി.

ഈജിപ്തിൽ സംഭവിച്ചത്

ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യാനികൾ ആ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗവും മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ഗ്രൂപ്പുമാണ്. അവർ ന്യൂനപക്ഷമാണെങ്കിലും കുടിയേറ്റക്കാരല്ല. അവർ ക്രിസ്ത്യാനികളാകുന്നതിന് മുമ്പുതന്നെ, അവരുടെ വേരുകൾ ആ മണ്ണിൽ ഉണ്ടായിരുന്നു. എന്നാൽ ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക് വന്നതിന്റെ പേരിൽ ഡയോക്ലീഷ്യൻ ചക്രവർത്തിയുടെ ഭരണത്തിൻ കീഴിൽ, എഡി 302-ൽ ലക്ഷക്കണക്കിന് കോപ്റ്റിക് ക്രൈസ്തവർ ആണ് കൊല്ലപ്പെട്ടത്.

1950-കളിൽ, കോപ്റ്റിക്‌സും മുസ്ലീങ്ങളും ഒരുപോലെ ഈജിപ്തിനെ പ്രോത്സാഹിപ്പിക്കുകയും കൊളോണിയലിസ്റ്റ് വിരുദ്ധ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. തുടർന്ന്, മുസ്ലീം ഭൂരിപക്ഷം ഈജിപ്ഷ്യൻ ദേശീയ സ്വത്വം അന്തർലീനമായി ഇസ്ലാമികമാണെന്ന് പ്രോത്സാഹിപ്പിക്കാൻ തുടങ്ങി. സ്വതന്ത്ര കോപ്റ്റിക് കോടതികൾ ഉൾപ്പെടെയുള്ള മത കോടതികൾ നിർത്തലാക്കി. 1948-ൽ ഇസ്രായേൽ ഒരു രാഷ്ട്രമായപ്പോഴും കോപ്റ്റിക് ക്രൈസ്തവരുടെ അവസ്ഥ പരിതാപകരമായിരുന്നു. പീഡനങ്ങൾ നിമിത്തം പല ക്രൈസ്തവരും പലായനം ചെയ്തു. അവശേഷിച്ചവർ തങ്ങളുടെ മതസ്വാതന്ത്ര്യം ഹനിക്കുന്നത്തിനു സാക്ഷികളാകേണ്ടി വന്നു. 1971 ലെ ഭരണഘടനയുടെ ആർട്ടിക്കിൾ II ന്റെ ആമുഖം ഈജിപ്ഷ്യൻ നിയമം ഇസ്ലാമിക നിയമത്തെ പിന്തുടരുന്നുവെന്ന് ക്രോഡീകരിച്ചു. ഈ ലേഖനം അന്യായവും വിവേചനപരവുമായ നിരവധി നിയമ, സാമൂഹിക, രാഷ്ട്രീയ പ്രവണതകളുടെ അടിസ്ഥാനമായി മാറി.

ഇന്ന്, കോപ്റ്റിക് ക്രൈസ്തവർ അവരുടെ വിശ്വാസത്തിന്റെ പേരിൽ വിവേചനവും പീഡനവും ഉൾപ്പെടെ നിരവധി ബുദ്ധിമുട്ടുകൾ സഹിക്കുന്നു. 2017-ൽ ഒരു പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 44 പേർ കൊല്ലപ്പെടുകയും 100-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ ആക്രമണങ്ങളുടെ പേരിൽ ഒരിക്കലും തീവ്രവാദികൾ അറസ്റ്റ് ചെയ്യപ്പെടുന്നില്ല. മറിച്ച് ഡിവലയനഗൽ നടത്തിക്കൊണ്ടുപോകുന്നതിനുള്ള അനുമതി നിഷേധിക്കുകയാണ് അവർ ചെയ്യുന്നത്.

പള്ളികൾ ആക്രമിക്കുന്നവരെ സർക്കാർ പ്രോസിക്യൂട്ട് ചെയ്യുന്നതിനുപകരം കെട്ടിട അനുമതി നിഷേധിക്കുകയും അറ്റകുറ്റപ്പണികൾ നടത്തുന്നവരെ ജയിലിലടക്കുകയും ചെയ്യുന്നു. തങ്ങളുടെ അവകാശ ലംഘനത്തിനെതിരെ പള്ളിയിൽ പോകുന്നവർ പ്രതിഷേധിക്കുമ്പോൾ, അവരെ ഈജിപ്ഷ്യൻ പോലീസിന്റെയും സൈന്യത്തിന്റെയും മർദ്ദനത്തെ നേരിടേണ്ടിവരുന്നു.

ഈജിപ്തിൽ സംഭവിച്ചത് ആവർത്തിക്കപ്പെടുന്ന തുർക്കി

നിർഭാഗ്യവശാൽ, തുർക്കി ഈജിപ്തിന്റെ അതേ ദിശയിലേയ്ക്ക് തന്നെയാണ് സഞ്ചരിക്കുന്നത്. ഒട്ടോമൻ സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം, തുർക്കി ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങളിലെ സർക്കാരുകളെ അനുകരിച്ച് മതേതര ജനാധിപത്യം സ്ഥാപിക്കുകയും മനുഷ്യാവകാശ നിയമങ്ങൾ ക്രോഡീകരിക്കുകയും ചെയ്തു. തുർക്കിയിൽ 81.5 ദശലക്ഷം ആളുകളുണ്ട്. ഭൂരിഭാഗവും ടർക്കിഷും അഞ്ചിലൊന്ന് കുർദിഷ് വംശജരുമാണ്. ഇതിൽ ഭൂരിഭാഗം നിവാസികളും മുസ്ലീങ്ങളാണ്. സമീപ വർഷങ്ങളിൽ തുർക്കി നിരവധി അഭയാർത്ഥികളെ സ്വാഗതം ചെയ്തിട്ടുണ്ട്.

അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരാൽ തുർക്കി കഷ്ടപ്പെടുന്നു, നിലവിലെ പ്രസിഡന്റ് പോലും ഇസ്ലാമിക്-തുർക്കി ദേശീയ ഐഡന്റിറ്റിയെ പിന്തുണയ്ക്കുന്നു. ഇതിനാൽ ഇവിടെയുള്ള ക്രൈസ്തവ വിശ്വാസികൾ ആണ് കഷ്ടത്തിൽ ആകുന്നത്. അഴിമതി ആരോപിച്ചു ആളുകളെ ജയിലിലാക്കുന്നു. പ്രത്യേകിച്ച് ആരോടേലും വിധ്വേഷം തോന്നിയാൽ അവരെ ജയിലിൽ അയക്കുന്നത് വർധിച്ചു. ജയിലുകളിൽ പീഡനങ്ങൾ രൂക്ഷമായിരുന്നു. അടുത്തിടെ നടന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് ദേശീയ അന്തർദേശീയ സംഘടനകൾ തുർക്കിയെ വിമർശിച്ചിരുന്നു.

ക്രിസ്ത്യൻ പൗരന്മാരുടെയും അവരുടെ സ്ഥാപനങ്ങളുടെയും നിയമപരമായ പദവി അടിച്ചമർത്തപ്പെടുകയാണ്. തുർക്കി വിദേശ മിഷനറിമാരെ എതിരാളികളായി മുദ്രകുത്തി. വിദ്യാഭ്യാസത്തിലും മാധ്യമങ്ങളിലും സമൂഹത്തിലും ക്രിസ്ത്യാനികൾ പീഡനം നേരിടുന്നു. കുട്ടികളെ സ്‌കൂളുകളിൽ ക്രിസ്ത്യൻ വിരുദ്ധ പ്രചരണം പഠിപ്പിക്കുന്നു, ഈ ദുരുപയോഗങ്ങളെ എതിർക്കുന്നവരെ സർക്കാരിനെതിരായ കുറ്റകൃത്യങ്ങൾക്ക് കുറ്റം ചുമത്തുകയും തടവിലാക്കുകയും ചെയ്യുന്നു. ക്രൈസ്തവ പാരമ്പര്യം പേറുന്ന ഹഗിയ സോഫിയ മുസ്ലിം പള്ളിയാക്കി മാറ്റി. ഒപ്പം മറ്റ് പ്രധാന ക്രിസ്ത്യൻ സൈറ്റുകൾ നശിപ്പിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്നു. ക്രൈസ്തവ പീഡനങ്ങളും അവർക്കെതിരെ ഉള്ള അനീതികളും തുടരുമ്പോൾ തുർക്കി വീണ്ടും ഒരു ഈജിപ്ത് ആയി മാറുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.