ജീവിതം വിശുദ്ധിയിൽ വേരുറപ്പിക്കുക

ജിന്‍സി സന്തോഷ്‌

“വേര് പരിശുദ്ധമെങ്കില്‍ ശാഖകളും അങ്ങനെ തന്നെ” (റോമാ 11:16). ഒരു മരത്തിന്റെ തായ്ത്തടിയും ശാഖകളും ഇലയും പൂവും കായും എല്ലാം നമുക്ക് കണ്മുന്നിൽ കാണാം. എപ്പോഴും പുറമേ കാണുന്ന ഈ ഇലകളിലും ഫലങ്ങളിലും നോക്കിയാണ് മനുഷ്യൻ മരങ്ങളിലേക്ക് ആകൃഷ്ടരാവുന്നത്. മനുഷ്യരും അങ്ങനെ തന്നെയാണ്. മറ്റുള്ളവരുടെ പുറമേ കാണുന്ന ആകാരഭംഗിയിലും കഴിവുകളിലുമാണ് നമ്മൾ പൊതുവെ ആകൃഷ്ടരാവുക.

ഒരു മരത്തിന്റെ ആരും കാണാത്ത ഭാഗമാണ് അതിന്റെ വേര്. മനുഷ്യജീവിതത്തിന്റെ വേരാണ് അവന്റെ രഹസ്യജീവിതം. അനുദിന ജീവിതത്തിന്റെ ദിനരാത്രങ്ങളിൽ, ആരും കാണാത്ത, ഒറ്റയ്ക്കാകുന്ന സമയത്ത് നിന്റെ ജീവിതം വിശുദ്ധമെങ്കിൽ നിന്റെ ഫലങ്ങളും വിശുദ്ധിക്ക് യോജിച്ചതാവും. ഒരു വ്യക്തിയുടെ ആത്മീയജീവിതത്തിന്റെ ബലം ആ വ്യക്തിയുടെ സ്വകാര്യജീവിതത്തിന്റെ വിശുദ്ധിയാണ്.

ലോകം എത്ര പിഴുതാലും ഉറച്ചുനിൽക്കാൻ കഴിയുംവിധം വിശുദ്ധിയിൽ നിന്റെ ജീവിതം വേരുറപ്പിക്കുക. അങ്ങനെ നീ ബലമുള്ള മരങ്ങളെപ്പോലെയാകണം; മുറിച്ചുമാറ്റും വരെ തണലേകാൻ കഴിയണം. അതിലെ ഇലകളെ പോലെയാവണം; വീണാലും വളമാകാൻ കഴിയണം.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.