ചെറുകിട കര്‍ഷകര്‍ക്ക് ആശ്വാസവുമായി കാരിത്താസ് ഇന്ത്യ

ദക്ഷിണേഷ്യയിലെ ചെറുകിട കര്‍ഷകര്‍ക്ക് ആശ്വാസവുമായി കാരിത്ത്കാസ് ഇന്ത്യയുടെ കാര്‍ഷിക പദ്ധതി. ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ സഹായ ഹസ്തമായ കാരിറ്റാസ് ഇന്ത്യ ദക്ഷിണേഷ്യയില്‍ ചെറുകിട കര്‍ഷകരുടെ ഭക്ഷ്യ-പോഷക സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ഒരു കാര്‍ഷിക പദ്ധതി ആരംഭിച്ചു.

സ്‌മോള്‍ഹോള്‍ഡര്‍ അടാപ്റ്റീവ് ഫാമിംഗ് ആന്‍ഡ് ബയോഡൈവര്‍സിറ്റി നെറ്റ്വര്‍ക്ക് (SAFBIN) എന്നാണ് പദ്ധതിയുടെ പേര്. കാരിറ്റാസ് ഓസ്ട്രിയയും കരിറ്റാസ് സ്വിറ്റ്‌സര്‍ലാന്‍ഡും ചേര്‍ന്നാണ് ഈ പദ്ധതിക്ക് വേണ്ട സഹായം നല്‍കുന്നത്.

അപ്രതീക്ഷിതമായ കാലാവസ്ഥാ സാഹചര്യങ്ങള്‍ തരണം ചെയ്യാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അവരെ പ്രാപ്തമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനം മൂലം കാര്‍ഷിക സമ്പദ്‌വ്യവസ്ഥയിലും പ്രാദേശിക പരിസ്ഥിതിയിലും ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് SAFBIN- യിലെ കര്‍ഷകര്‍ ആദ്യം പഠിക്കുക. കാര്യങ്ങള്‍ പഠിച്ച്, ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനും ഒപ്പം തന്നെ പ്രാദേശികമായ പ്രതിവിധികളെ കൂടി പഠിക്കാനുമാണ് പദ്ധതിയുടെ ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.