വീണ്ടും തുടങ്ങാൻ പുതുതലമുറയുടെ രോദനം ശ്രവിക്കണം: കർദ്ദിനാൾ പിയെത്രൊ പരോളിൻ

ഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ – ശാസ്ത്രീയ,  – സാംസ്കാരിക സംഘടനയോട് (യുനെസ്കൊ) ഫ്രാൻസിസ് പാപ്പാക്കുള്ള മതിപ്പ് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ വ്യക്തമാക്കി. ഫ്രാൻസിലെ പാരീസിൽ, യുനെസ്കൊയുടെ നാല്പത്തിയൊന്നാമത് പൊതുസംഘത്തിന്റെ നയതന്ത്ര ചർച്ചയെ സംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുനെസ്കോയുടെ എഴുപത്തിയഞ്ചാം സ്ഥാപന വാർഷികത്തെക്കുറിച്ചും സൂചിപ്പിച്ച കർദ്ദിനാൾ പരോളിൻ, ഈ സംഘടന, ജനതകളുടെ സമാഗമ സംസ്കൃതി സംസ്ഥാപിക്കാനുള്ള യത്നം തുടർന്നുകൊണ്ടേയിരിക്കുന്നത് അനുസ്മരിച്ചു. സമാധാന സംസ്ഥാപനത്തിലൂടെ മാത്രമേ സകലർക്കും ഉപരി ഐശ്വര്യമാർന്നൊരു ഭാവിയുണ്ടാകൂ എന്ന ബോധ്യത്തോടു കൂടിയാണ് യുനെസ്കൊ ഇതു ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുത്തൻ തലമുറയുടെ രോദനം ശ്രവിച്ചുകൊണ്ടു വേണം നാം വീണ്ടും തുടക്കം കുറിക്കേണ്ടതെന്ന് കോവിഡ് മഹാമാരി ദുരിതം വിതച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ നരകുലത്തിനു നേർക്കുയർന്നിരിക്കുന്ന വെല്ലുവിളികളെ സാഹോദര്യ ചൈതന്യത്തോടു കൂടി നേരിടേണ്ടതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ഓർമ്മിപ്പിച്ചു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.