ഹാഗിയ സോഫിയ ഒരു മോസ്‌ക് ആക്കി മാറ്റുന്നത് മുറിവുകൾ വീണ്ടും തുറക്കുന്നതിന് തുല്യം: കർദിനാൾ ബോ

ബൈസന്റൈൻ കത്തീഡ്രൽ ആയിരുന്ന ഹാഗിയ സോഫിയ, മുസ്ലീം പ്രാർത്ഥനയ്ക്കായി വെള്ളിയാഴ്ച തുറന്നു. ഈ തീരുമാനം മുറിവുകൾ വീണ്ടും തുറക്കുകയും ഭിന്നത വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ബർമീസ് കർദ്ദിനാൾ ചാൾസ് മൗങ് ബോ പറഞ്ഞു.

“ആറാം നൂറ്റാണ്ടിലെ ബൈസന്റൈൻ കത്തീഡ്രൽ, മോസ്‌ക് ആക്കി മാറ്റാനുള്ള തുർക്കി സർക്കാരിന്റെ തീരുമാനത്തിൽ ഞാൻ അതീവദുഃഖിതനാണ്. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ കത്തീഡ്രൽ മോസ്‌ക് ആക്കി മാറ്റിയതുകൊണ്ട് പിരിമുറുക്കങ്ങൾ കൂട്ടുകയല്ലാതെ മറ്റെന്താണ് ലഭിക്കുന്നത്. ആളുകളെ ഭിന്നിപ്പിക്കുക, വേദന ഉണ്ടാക്കുക എന്നിവയല്ലാതെ മറ്റെന്താണ് ചെയ്യുന്നത്?” – കർദ്ദിനാൾ ചോദിക്കുന്നു.

ഹാഗിയ സോഫിയയുടെ ചരിത്രത്തെയും പൈതൃകത്തെയും കുറിച്ച് യാതൊരു വിവരവുമില്ലാത്തവർ, ക്രിസ്തീയ സ്വത്വം നശിപ്പിക്കുന്ന ആളുകളുടെ കൈകളിൽ അവ ഏൽപ്പിക്കുന്നത് ആളുകളെ ഒരുമിച്ചു കൊണ്ടുവരാൻ എങ്ങനെ സഹായിക്കും? ഹാഗിയ സോഫിയ പിടിച്ചെടുക്കുന്നത് സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിലെ ആർട്ടിക്കിൾ 18-ന് എതിരാണ്. ലോകത്തിലെ ഏറ്റവും വലിയ കത്തീഡ്രലായ ഹാഗിയ സോഫിയയെ ഒരു മോസ്‌ക്കാക്കി മാറ്റാനുള്ള തുർക്കിയുടെ തീരുമാനം എന്നെ വേദനിപ്പിക്കുന്നു – കർദ്ദിനാൾ ബോ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.