വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ ഛായാചിത്രം വത്തിക്കാനിൽ ഉയർന്നു

ഹോ​​​ളി ഫാ​​​മി​​​ലി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ സ്ഥാ​​​പ​​​ക വാ​​​ഴ്ത്ത​​​പ്പെ​​​ട്ട മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ വി​​​ശു​​​ദ്ധ​​​പ​​​ദ​​​വി പ്ര​​​ഖ്യാ​​​പ​​​ന ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്കു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ വ​​ത്തി​​ക്കാ​​നി​​ൽ അ​​വ​​സാ​​ന​​ഘ​​ട്ട​​ത്തിലേയ്ക്ക്. ഇതിനു മുന്നോടിയായി മറിയം ത്രേസ്യയും കർദ്ദിനാൾ ന്യൂമാനും ഉൾപ്പെടെ അഞ്ചുപേരുടെ ഛായാചിത്രം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ സ്ഥാപിച്ചു.

13നു ​​രാ​​​വി​​​ലെ 10നാ​​ണു (ഇ​​ന്ത്യ​​ൻ സ​​മ​​യം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30 ) വി​​​ശു​​​ദ്ധ​​​പ​​​ദ​​​വി പ്ര​​​ഖ്യാ​​​പ​​​നം. മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ തി​​രു​​ശേ​​ഷി​​പ്പു​​ക​​ൾ പോ​​സ്റ്റു​​ലേ​​റ്റ​​ർ ഫാ. ​​ബെ​​ന​​ഡി​​ക്ട് വ​​ട​​ക്കേ​​ക്ക​​ര സെ​​ന്‍റ് പീ​​റ്റേ​​ഴ്സി​​ലെ ലി​​റ്റ​​ർ​​ജി​​ക്ക​​ൽ ഓഫീ​​സി​​ൽ ഏ​​ല്പി​​ച്ചു. അ​​സ്ഥി​​യാ​​ണു പ്ര​​ത്യേ​​കം ത​​യാ​​റാ​​ക്കി​​യ അ​​രു​​ളി​​ക്ക​​യി​​ലാ​​ക്കി തി​​രു​​ശേ​​ഷി​​പ്പാ​​യി സ​​മ​​ർ​​പ്പി​​ച്ചി​​ട്ടു​​ള്ള​​ത്. ഇ​​ത് അ​​ന്ന് അ​​ൾ​​ത്താ​​ര​​യി​​ൽ പ്ര​​തി​​ഷ്ഠി​​ക്കും.