അഭയാര്‍ഥികളെ സ്വാഗതം ചെയ്തു കാനഡക്കാര്‍

അഭയാര്‍ഥികള്‍ക്കായി സഹായമേകി കാനഡ. നാളുകളായി കനേഡിയന്‍ ജനത അഭയാര്‍ഥികള്‍ക്ക് നല്‍കി വരുന്ന അഭിനന്ദാര്‍ഹമായ പിന്തുണയെ വിലയിരുത്തി കാരിറ്റാസ് കാനഡയില്‍ നിന്നുള്ള എലാന റൈറ്റ്.

2018 – ന്റെ ആദ്യ പകുതിയില്‍ തന്നെ 26,000 അഭയാര്‍ഥികളാണ് കാനഡയില്‍ എത്തിയത്. ഇവരില്‍ 11,000 പേരും അനധികൃതമായി അതിര്‍ത്തി കടന്നവരാണ്.

കാനഡയിലെ ആളുകള്‍ അഭയാര്‍ഥികള്‍ക്ക് നല്‍കുന്ന സുരക്ഷിതത്വതത്തെക്കുറിച്ച് കനേഡിയന്‍ കാരിറ്റസിലെ ഡെവലപ്‌മെന്റ് ആന്‍ഡ് പീസിലെ,  റിസര്‍ച്ച് ഒഫീസറായ  എലാന റൈറ്റ് നടത്തിയ പരാമര്‍ശമാണ് ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നത്. അഭയാര്‍ഥികളെ സ്വാഗതം ചെയ്യുന്നതില്‍ സഭ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും അവരുടെ കഠിനാധ്വാനവും പ്രതിബദ്ധതയും എടുത്തു പറയേണ്ടതാണെന്നും റൈറ്റ് രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.