എന്റെ കുഞ്ഞിന്റെ തലതൊട്ടപ്പനാകാന്‍ സാധിക്കുമോ?

എന്റെ മൂന്നാമത്തെ കുഞ്ഞിനു മാമ്മോദീസാ നല്‍കാനുള്ള സമയമായി. എനിക്കു എന്റെ കുഞ്ഞിന്റെ തലതൊട്ടപ്പനാകാന്‍ സാധിക്കുമോ? 

ഇല്ല. ഒരു കുഞ്ഞിന്റെ മാതാവിനോ പിതാവിനോ ആ കുഞ്ഞിന്റെ തലതൊട്ടപ്പനോ തലതൊട്ടമ്മയോ ആകാന്‍ കഴിയില്ലെന്നു സഭാനിയമം വളരെ വ്യക്തമായി പറയുന്നുണ്ട് (CCEO c. 685; CIC c. 874). ജ്ഞാനസ്‌നാന  മാതാപിതാക്കളുടെ  കടമ, കുഞ്ഞുങ്ങളെ വിശ്വാസത്തില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്കുള്ള കടമയില്‍ പങ്കുചേരുക എന്നതാണ്. എന്നാല്‍ മാതാപിതാക്കളുടെ കടമ മറ്റാര്‍ക്കും പകരം നല്‍കാനാവില്ല. അതിനാല്‍ മാതാപിതാക്കള്‍ തന്നെ ജ്ഞാനസ്‌നാന  മാതാപിതാക്കള്‍ ആകുന്നതില്‍ പ്രസക്തിയില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.