![Syro_Malabar_Logo](https://i0.wp.com/www.lifeday.in/wp-content/uploads/2024/05/Syro_Malabar_Logo.webp?resize=316%2C315&ssl=1)
ഡ്രൈ ഡേ ഒഴിവാക്കുന്നതും ബാർ സമയം കൂട്ടുന്നതും അപലപനീയമെന്ന് സീറോ മലബാർ സഭ. മദ്യനയത്തിൽ മാറ്റം വരുത്തുന്നത് ജനവഞ്ചനയാണെന്നും നടപടികളിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്നും സിറോ മലബാർ സഭ പിആർഒ ആന്റണി വടക്കേക്കര പറഞ്ഞു.
ഈ നീക്കത്തെ സഭ എതിർക്കുന്നു, ടൂറിസം വികസനത്തിന്റെ മറപിടിച്ച് മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നത് ആശങ്കാജനകമാണ്. ബാർ കോഴ വിവാദത്തിൽ രാഷ്ട്രീയ അഭിപ്രായത്തിനില്ല. അന്വേഷണം നടത്തി യഥാർത്ഥ വിവരങ്ങൾ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.