ട്വിറ്റര്‍  അക്കൗണ്ട് ഉപേക്ഷിച്ചു ബിഷപ്പ് തോമസ് ജെ. റ്റോബിന്‍ 

ട്വിറ്റര്‍ തന്റെ ആത്മീയ ജീവിതത്തിന്റെ പാതയില്‍ ഒരു തടസ്സമാണെന്നു പറഞ്ഞു കൊണ്ട് റോഡ് ഐലെണ്ടിന്റെ കാത്തോലിക നേതാവ് ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തു.  റോഡ് ഐലെണ്ടിന്റെ കാത്തോലിക നേതാവായ ബിഷപ്പ് തോമസ് ജെ. റ്റോബിനാണ് ഇത്തരത്തില്‍ അക്കൗണ്ട് ഉപേക്ഷിച്ചത്.

ട്വിറ്റര്‍ തന്റെ ആത്മീയ ജീവിതത്തില്‍ നിന്നും ശ്രദ്ധ തിരിപ്പിക്കുന്ന ഒന്നാണെന്നും, അതിനാല്‍ തന്നെ അത് തന്റെ പാതയില്‍ ഒരു വലിയ തടസ്സമാണെന്നും, അതുകൊണ്ട് താന്‍ അക്കൗണ്ട് ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിലെ തന്റെ അവസാനത്തെ കുറിപ്പില്‍ രേഖപ്പെടുത്തി. ഈ തീരുമാനം ആരെയെങ്കിലും മുറിവേല്‍പ്പിച്ചുവെങ്കില്‍ ക്ഷമിക്കണമെന്നും, മറിച്ച്, സഹായിച്ചിട്ടുണ്ടെങ്കില്‍ ദൈവത്തോട് നന്ദി പറയുന്നു എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ട്വിറ്ററില്‍ 6,100 ഫോളോവേര്‍സ് ഉള്ള അദ്ദേഹം, ഏറെ നാളുകളായി തന്റെ അക്കൗണ്ടില്‍ സജീവമായിരുന്നു. കഴിഞ്ഞ ആഴ്ച അദ്ദേഹം ഗര്‍ഭഛിദ്രത്തെക്കുറിച്ചും, വായു മലിനീകരണത്തെക്കുറിച്ചും, തന്റെ ഏറ്റവും പ്രിയപ്പെട്ട  ബനഡിക്ട് പാപ്പാ പ്രഭാഷണത്തെക്കുറിച്ചുമൊക്കെ ചര്‍ച്ച ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.