കുട്ടനാട്ടിലെ ബൈക്കുകൾ വിശ്രമത്തിൽ 

കേരളം മുഴുവൻ മഴവെള്ള കെടുതിയിൽ ദൂരിതം അനുഭവിക്കുകയാണ്. സമീപകാലത്തെ ഏറ്റവും വലിയ മഴ വെള്ള ദുരിതമാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ ദൂരിതത്തിൽ മനുഷ്യർ മാത്രം അല്ല ദുരിതം അനുഭവിക്കുന്നത്. വാഹനങ്ങളും സങ്കടത്തിൽ ആണ്. പുറത്തിറങ്ങാൻ സാധിക്കാതെ ദൂരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ് ബൈക്കുകൾ.

സ്കൂളുകളുടെയും പള്ളികളുടെയും സൈഡില്‍ അഭയം പ്രാപിച്ചിരിക്കുകയാണ് ബൈക്കുകൾ. സ്കൂൾ വരാന്തയിലും പള്ളികളുടെ സൈഡിലും എല്ലാം നിരന്നിരിക്കുന്ന ബൈക്കുകൾ ആണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ഇത്രയും നാൾ തങ്ങൾ ഇല്ലാതെ പുറത്തിറങ്ങാതിരുന്നവർ ഇപ്പോൾ തങ്ങളെ സൈഡിലേക്ക് മാറ്റിവെച്ച് ബസുകളെ കൂട്ടു പിടിച്ച സങ്കടത്തിൽ ആണ് ബൈക്കുകൾ. വെള്ളം ഇറങ്ങാൻ ആയി ജനങ്ങളെ പോലെ തന്നെ പ്രാർത്ഥനയിൽ ആണ് ഇരു ചക്ര വാഹനങ്ങളും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.