സീറോ മലങ്കര ജൂൺ 05 മര്‍ക്കോ. 12: 35-37 വേദവചനം

ക്രിസ്തു ദാവീദിന്റെ പുത്രനാണെന്ന വേദപണ്ഡിതരുടെ സങ്കൽപത്തെയാണ് യേശു തകിടംമറിക്കുന്നത് (12:35). വേദവചനം ഉദ്ധരിച്ചുകൊണ്ടുതന്നെയാണ് യേശു അത് ചെയ്യുന്നത് (12:36). വേദവചനത്തിന്റെ പണ്ഡിതരെന്നു കരുതിയവര്‍ കണ്ടതിലും കൂടുതല്‍ കാര്യങ്ങള്‍ തിരുവചനത്തില്‍ ഉള്‍ചേര്‍ത്തിരിക്കുന്നു എന്നാണ് യേശു പഠിപ്പിക്കുന്നത്.

തിരുവചനത്തില്‍ നീ കണ്ടെത്തുന്ന സത്യങ്ങളും അര്‍ഥങ്ങളും ഉണ്ട്. എന്നാല്‍ നീ കാണുന്നതിലും കൂടുതല്‍ സത്യങ്ങള്‍ തിരുവചനത്തില്‍ ഇനിയും അടങ്ങിയിരിക്കുന്നു എന്ന് മറക്കാതിരിക്കുക. വേദവചനഭാഗം മുഴുവന്‍ നിന്റെ കൈപ്പിടിയിലാക്കി എന്നു തെറ്റിധരിക്കരുത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.