
ചിലർ യേശുവിനെ കൊല്ലാൻ അന്വേഷിക്കുന്നു, ചിലർ ബന്ധിക്കാൻ ശ്രമിക്കുന്നു. എങ്കിലും ജനക്കൂട്ടത്തിൽ വളരെപ്പേർ അവനിൽ വിശ്വസിച്ചു. പക്ഷേ, ദൈവപുത്രനായ – വരാനിരിക്കുന്ന ക്രിസ്തുവായിട്ടല്ല അവർ ഈശോയെ കണ്ടതും വിശ്വസിച്ചതും. കാരണം അവര്‍ ചോദിക്കുന്നത്, “ക്രിസ്തു വരുമ്പോള്‍ ഇവന്‍ പ്രവര്‍ത്തിച്ചതിലേറെ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുമോ” എന്നാണ് (31).
നാമും നമ്മുടെ വിശ്വാസത്തെ പരിശോധിക്കേണ്ട സമയമാണ്. ദൈവപുത്രനായ, ഏകരക്ഷകനായ ക്രിസ്തുവിലാണോ നമ്മൾ വിശ്വസിക്കുന്നത്? യേശുവിനെ ഏകരക്ഷകനും ദൈവപുത്രനുമായി കണ്ട് ഏറ്റുപറഞ്ഞ് സാക്ഷ്യപ്പെടുത്താൻ നമുക്കാകുന്നുണ്ടോ? പലരിൽ ഒരാളായി ഈശോയെ കാണുന്നവരുണ്ട്. നമ്മൾ അങ്ങനെയായിരിക്കരുത്. ഏതു സാഹചര്യത്തിലും ഈശോയ്ക്ക് സാക്ഷ്യം വഹിക്കേണ്ടവരാണ് നമ്മൾ എന്ന ബോധ്യം നമുക്ക് ഉണ്ടായിരിക്കണം. ഏകരക്ഷകനായ ഈശോയെ ജീവിതത്തിലൂടെ നമുക്ക് പ്രഘോഷിക്കാം.
ഫാ. ജി. കടൂപ്പാറയിൽ MCBS




