സീറോ മലബാർ ദനഹാക്കാലം രണ്ടാം ശനി ജനുവരി 20 മത്തായി 11: 25-30 ഞാൻ ശാന്തശീലനും വിനീതഹൃദയനും

ജീവിതത്തിന്റെ ക്ലേശങ്ങളിൽപെട്ടുഴലുന്ന നമുക്ക് ഏറ്റവും വലിയ ആശ്വാസമാണ്, “അധ്വാനിക്കുന്നവരും ഭാരംവഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം” (28-29) എന്ന ഈശോയുടെ വാക്കുകൾ. പക്ഷേ, ആശ്വാസംതേടി നമ്മൾ ഈശോയുടെ പക്കലേക്കാണോ പോകുന്നത് എന്നതിനെക്കുറിച്ചു നമ്മൾ ധ്യാനിക്കണം.

ചില വ്യക്തികളിലേക്കും സാഹചര്യങ്ങളിലേക്കും ആശ്വാസം തേടിപ്പോകുന്നത് പലപ്പോഴും ചെന്നവസാനിക്കുന്നത് അപകടത്തിലാണ്. എത്രയോ ഉദാഹരണങ്ങളാണ് നമുക്കുചുറ്റും. ഈശോയിലേക്കു നയിക്കാത്ത വ്യക്തികളിലേക്കും സാഹചര്യങ്ങളിലേക്കും ഒരിക്കലും ആശ്വാസം തേടിപ്പോകരുത്. അത് എത്ര വലുതായി തോന്നിയാലും. ശാന്തശീലനും വിനീതഹൃദയനുമായ യേശുവിലേക്ക്  നമുക്കും ആശ്വാസം തേടിപ്പോകാം.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.