സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം എട്ടാം വ്യാഴം (മൂശ രണ്ടാം വ്യാഴം) ഒക്ടോബര്‍ 26 മത്തായി 25: 1-13 വിളക്കു കൊളുത്തി കാത്തിരിക്കുക 

‘ഉണര്‍ന്ന് വിളക്കുകള്‍ തെളിക്കുക’ എന്നതാണ് ഏതൊരു വ്യക്തിയുടെയും ജീവിതലക്ഷ്യം. പക്ഷേ, വിളക്കു തെളിക്കണമെങ്കില്‍ വിളക്കില്‍ ‘എണ്ണ’ ഉണ്ടാവണം.

ആത്മീയജീവിതവുമായി നമ്മള്‍ ഇതിനെ ബന്ധിപ്പിച്ചുനോക്കൂ. സ്‌നേഹത്തിന്റെയും നന്മയുടെയും കരുണയുടെയും ആര്‍ദ്രതയുടേതുമായ ‘എണ്ണ’ ഉണ്ടോ നമ്മുടെ ജീവിതവിളക്കുകളില്‍? ഒരുക്കത്തിന്റെയും പ്രവര്‍ത്തനത്തിന്റേതുമായ സമയം ജീവിതത്തിലുണ്ട്. എന്നുവച്ചാല്‍, വിളക്കില്‍ എണ്ണനിറയ്ക്കേണ്ടതും വിളക്ക് തെളിക്കേണ്ടതുമായ സമയമുണ്ട് എന്നർഥം. ഒരുക്കത്തിന്റെ സമയത്ത് എണ്ണ നിറച്ചാലേ പ്രവര്‍ത്തനത്തിന്റെ സമയത്ത് തെളിക്കാനാകൂ എന്ന് ഓര്‍മ്മിക്കുക. അല്ലെങ്കില്‍ മറ്റുള്ളവരോട് എണ്ണ ചോദിച്ച്, അവരെക്കൂടി അപകടത്തിലാക്കുകയാകും നമ്മള്‍ ചെയ്യുക. ഈ പത്തുപേരില്‍ ഞാന്‍ ആരാണ് എന്ന് ധ്യാനിക്കണം.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.