സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം അഞ്ചാം ശനി (സ്ലീവാ മൂന്നാം ശനി) ഒക്ടോബർ 07 മത്തായി 26: 6-13 ബഥാനിയായിലെ തൈലാഭിഷേകം 

“ഇവള്‍ എനിക്കുവേണ്ടി ഒരു നല്ലകാര്യം ചെയ്തിരിക്കുന്നു” എന്നാണ് യേശു, തനിക്ക് തൈലാഭിഷേകം നടത്തിയ സ്ത്രീയെക്കുറിച്ച് പറയുന്നത്. നമ്മുടെ പ്രവര്‍ത്തികളെല്ലാം യഥാര്‍ഥത്തില്‍ യേശുവിനുവേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങളാകേണ്ടവയാണ്. പക്ഷേ, അക്കാര്യങ്ങളെയെല്ലാം ‘നല്ല കാര്യങ്ങൾ’ ആയി യേശു കാണുന്നുണ്ടോ എന്നതാണ് പ്രധാന കാര്യം.

നമ്മള്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം നമ്മുടെയും യേശുവിന്റെയും ദൃഷ്ടിയില്‍ നല്ലതാണോ എന്ന് ധ്യാനിക്കേണ്ടിയിരിക്കുന്നു. തൈലാഭിഷേകം നടത്തിയ സ്ത്രീയുടെ പ്രവൃത്തി യേശുവിന്റെ കണ്ണില്‍ നല്ലകാര്യമാണ്. പക്ഷേ, മറ്റുള്ളവരുടെ കണ്ണില്‍ അത് പാഴ്പ്രവര്‍ത്തിയാണ്. നമ്മള്‍ ചെയ്യുന്ന നല്ലകാര്യങ്ങള്‍ പാഴ്ശ്രമങ്ങളായി മറ്റുള്ളവര്‍ കാണുമ്പോഴും വിലയിരുത്തുമ്പോഴും നമ്മള്‍ ഭയപ്പെടേണ്ട എന്നർഥം. കാരണം, യേശുവിന്റെ കണ്ണില്‍ നമ്മള്‍ ചെയ്യുന്നത് നല്ലതായാല്‍ മതി. മനുഷ്യരുടെ സ്തുതിക്കും പുകഴ്ചയ്ക്കുംവേണ്ടി ശ്രമിക്കുക ആയിരിക്കരുത് നമ്മുടെ ജീവിതലക്ഷ്യം.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.