സീറോ മലബാർ ഏലിയാ സ്ലീവാ മൂശാക്കാലം രണ്ടാം തിങ്കൾ സെപ്റ്റംബർ 11 മത്തായി 19: 27-30 എല്ലാം ഉപേക്ഷിച്ചവർക്കു പ്രതിഫലം 

“എന്റെ നാമത്തെപ്രതി ഭവനത്തെയോ, സഹോദരന്മാരെയോ, സഹോദരികളെയോ, പിതാവിനെയോ, മാതാവിനെയോ, മക്കളെയോ, വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും” – ഇതാണ് ഈശോയുടെ വാക്കുകൾ. എല്ലാം ഉപേക്ഷിക്കുന്നവർക്ക് എല്ലാം ലഭിക്കുമെന്ന വാഗ്ദാനമാണിത്. “ഇതാ, ഞങ്ങള്‍ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് എന്താണ്‌ ലഭിക്കുക” എന്ന പത്രോസിന്റെ ചോദ്യത്തിനു മറുപടിയായാണ് ഈശോ ഈ വാക്കുകൾ പറയുന്നത്.

എല്ലാം ഉപേക്ഷിക്കുന്നവർക്ക് എല്ലാം ലഭിക്കുമെന്ന വാഗ്ദാനം പൂർത്തീകരിക്കുന്നതു കാണാണമെങ്കിൽ വിശുദ്ധരുടെ ജീവിതങ്ങളിലേക്കു നോക്കണം. ലോകത്തിന്റെ നോട്ടത്തിൽ, അവർ എല്ലാം നഷ്ടപ്പെട്ടവരാണ്. എന്നാൽ ദൈവത്തിന്റെ കണ്ണിൽ അവർ എല്ലാം നേടിയവരാണ്. ദൈവനാമത്തെപ്രതി എന്തെങ്കിലും ഉപേക്ഷിക്കാൻ നമുക്ക് മടിയാണ്. ഉപേക്ഷിക്കാതെ നമുക്കൊന്നും നേടിയെടുക്കാനാവുകയില്ല എന്ന് ഓർമ്മിക്കുക. നമുക്ക് ഒരു മുദ്രവാക്യമേ ഉണ്ടാവൂ – ‘ദൈവത്തിന്റെ നാമം വാഴ്ത്തപ്പെടട്ടെ.’

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.